പികെ ശശിക്കെതിരെ പരാതി കിട്ടാതെ നടപടി എടുക്കാനാവില്ലെന്ന് സര്‍ക്കാരും വനിതാ കമ്മീഷനും

By Web TeamFirst Published Sep 5, 2018, 3:36 PM IST
Highlights

പികെ ശശിക്കെതിരായ പരാതി കിട്ടാതെ നടപടി എടുക്കാനാവില്ലെന്ന നിലപാടിലാണ് വിവാദത്തിന്‍റെ രണ്ടം ദിവസവും സ‍ർക്കാരും വനിതാകമ്മീഷനും.  അതേസമയം ലൈംഗിക പീഡനപരാതി അറിഞ്ഞിട്ടും പരാതി  പൂഴ്ത്തിയ കോടിയേരിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

തിരുവനന്തപുരം: പികെ ശശിക്കെതിരായ പരാതി കിട്ടാതെ നടപടി എടുക്കാനാവില്ലെന്ന നിലപാടിലാണ് വിവാദത്തിന്‍റെ രണ്ടം ദിവസവും സ‍ർക്കാരും വനിതാകമ്മീഷനും.  അതേസമയം ലൈംഗിക പീഡനപരാതി അറിഞ്ഞിട്ടും പരാതി  പൂഴ്ത്തിയ കോടിയേരിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

പരാതി കിട്ടാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ എംസി ജോസഫൈന്‍ പറഞ്ഞത്. പെൺകുട്ടി പരസ്യമായി ആർക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ലെന്നതിനാല്‍ നടപടി സാധ്യമല്ലെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കുന്നു.

അതേസമയം പരാതി കിട്ടിയിട്ട് ആഴ്ചകളായി അന്വേഷം പോലും തുടങ്ങാത്ത സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുകയാണ് കോൺഗ്രസ്. എടപ്പാളിലെ തീയേറ്റർ പീ‍ഡനത്തിൽ വിവരം പൊലീസിനെ അറിയിക്കാൻ വൈകിയതിന് തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് മറന്നോ എന്ന് ചോദിക്കുന്നു കെ മുരളീധരൻ

യുവമോർച്ച ഇന്ന് പരസ്യപ്രതിഷേധം തുടങ്ങി. മണ്ണാർകാട് പി കെ ശശിയുടെ വീട്ടിലേക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും മാർച്ച് നടത്തി. ഇതിനിടെ പികെ ശശിക്കെതിരെ കെഎസ്യു യുവമോർച്ച പ്രവർത്തകർ ഡിജിപിക്ക് പാതി നൽകി. ഇതോടെ ആരോപണത്തിൽ പൊലീസ് നടപടി തുടങ്ങി.  പരാതികള്‍ പ്രാഥമിക പരിശോധനക്കായി തൃശൂർ റെയ്ഞ്ച് ഐജി എംആർ അജിത്ത് കുമാറിന് കൈമാറിയിട്ടുണ്ട്.  

click me!