പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് കാണാതായി; ബോട്ടിലുള്ളത് ആറുപേര്‍

By Web TeamFirst Published Aug 19, 2018, 9:10 AM IST
Highlights

പാണ്ടനാട്ട് രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി. ആറു പേരടങ്ങിയ സംഘത്തെയും ബോട്ടും കാണാനില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് രക്ഷാപ്രവർത്തകർ ബോട്ടുമായി പോയത്.

പാണ്ടനാട്ട്: പാണ്ടനാട്ട് രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി. ആറു പേരടങ്ങിയ സംഘത്തെയും ബോട്ടും കാണാനില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് രക്ഷാപ്രവർത്തകർ ബോട്ടുമായി പോയത്. 

ഇതിൽ മൂന്നുപേർ കൊല്ലത്ത് നിന്നുള്ളവരും ബാക്കിയുള്ളവർ നാട്ടുകാരുമാണ്. ബോട്ട് കണ്ടെത്താൻ ഹെലികോപ്റ്ററിൻറെ സഹായം വേണമെന്ന് രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടു. പാണ്ടനാട് പഞ്ചായത്ത് ഓഫീസിൻറെ പരിസരത്തെക്കാണ് ബോട്ട് രക്ഷാപ്രവർത്തനത്തിനായി പോയത്.

വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരിൽ വലിയ വിഭാഗം വരാൻ കൂട്ടാക്കുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പ്രതികരിക്കുന്നു. അവർ ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് വീടിൻറെ രണ്ടാംനിലയിൽ കഴിയുകയാണ്.പാണ്ടനാട്ട് രക്ഷാപ്രവർത്തനം ഊർജ്ജിതമാണ്. 

പമ്പയാറ്റിൽ ജലനിരപ്പ് കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് സഹായമായിട്ടുണ്ട്. ഇനി ആവശ്യം ചെറിയ വള്ളങ്ങളാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. വലിയ വള്ളങ്ങൾക്ക് പോകാൻ കഴിയുന്ന സ്ഥലങ്ങളിൽ ഭൂരിപക്ഷം ആളുകളെയും തിരിച്ചെത്തിച്ചുവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. 


 

click me!