ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് രാഹുലിനോട് ഋഷി കപൂര്‍

By Anooja NazarudheenFirst Published Sep 13, 2017, 12:54 PM IST
Highlights

മുംബൈ: കുടുംബാധിപത്യമാണ് ഇന്ത്യയിലെ രീതി എന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി ബോളിവുഡ് നടന്‍ ഋഷി കപൂര്‍. കഠിനാധ്വാനത്തിലൂടെ വേണം ജനങ്ങളുടെ സ്‌നേഹവും ബഹുമാനവും നേടിയെടുക്കേണ്ടതെന്ന് ഋഷി കപൂര്‍ തുറന്നടിച്ചു. തന്‍റെ ട്വീറ്റര്‍ സന്ദേശത്തിലൂടെയാണ് രാഹുലിന്  ഋഷി കപൂര്‍ മറുപടി നല്‍കിയത്. 

ഇന്ത്യയിലെ ഭൂരിഭാഗം പാര്‍ട്ടികളിലും കുടുംബാധിപത്യമുണ്ട്. അഖിലേഷ് യാദവ്, സ്റ്റാലിന്‍ കൂടാതെ അംബാനി എന്തിന് ബോളിവുഡ് നടനായ അഭിഷേക് ബച്ചന്‍ പോലും കുടുംബവാഴ്ചയുടെ ഭാഗമാണ് എന്നാണ് ബെര്‍ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞത്.  

"ഇന്ത്യന്‍ സിനിമയുടെ 106 വര്‍ഷത്തെ ചരിത്രത്തില്‍ 90 വര്‍ഷവും കപൂര്‍ കുടുംബത്തിന്‍റെ സംഭാവനകളുണ്ട്. എല്ലാ തലമുറകളെയും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ പ്രോത്സാഹിപ്പിച്ചത്. പൃഥ്വിരാജ് കപൂര്‍, രാജ് കപൂര്‍, രണ്‍ധീര്‍ കപൂര്‍, രണ്‍ബീര്‍ കപൂര്‍ എന്നിവരാണ് നാല് തലമുറയിലെ പ്രമുഖ പുരുഷന്‍മാര്‍. കുടുംബവാഴ്ചയുടെ പേര് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുത്. കഠിനാധ്വാനത്തിലൂടെ വേണം ജനങ്ങളുടെ സ്‌നേഹവും ബഹുമാനവും നേടിയെടുക്കേണ്ടത്", ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡിനെ വിമര്‍ശിച്ചതിന് ഋഷി കപൂര്‍ ഒട്ടേറെ ട്വീറ്റുകളിലായാണ് രാഹുലിന് മറുപടി നല്‍കിയത്.

click me!