തങ്കഅങ്കി ഇന്ന് സന്നിധാനത്ത്, മണ്ഡലപൂജ നാളെ

By Web DeskFirst Published Dec 25, 2017, 7:35 AM IST
Highlights

സന്നിധാനം: മണ്ഡലപൂജ ദിവസമായ നാളെ അയ്യന് ചാര്‍ത്താനുള്ള ആഭരണങ്ങളും വഹിച്ചുള്ള തങ്കഅങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. നാളെയാണ് മണ്ഡലപൂജ. കഴിഞ്ഞ ദിവസം ളാഹ സത്രത്തില്‍ തങ്ങിയ തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പണ്പയില്‍ എത്തിച്ചേരും. പമ്പയില്‍ തങ്കഅങ്കി ദര്‍ശനത്തിന് വച്ചശേഷം മൂന്ന് മണിയോടെ പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവസംഘം പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് കൊണ്ടപോകും. 

ശരംകുത്തിയില്‍ വച്ച് ദേവസ്വം അധികൃതര്‍ തങ്കിക്ക് സ്വീകരണം നല്‍കും. വൈകിട്ട് ആറ്മണിക്ക് ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരും. തുടര്‍ന്ന തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്കും പതിനൊന്ന് നാല്‍പതിനും ഇടയ്ക്ക് നടക്കുന്ന തങ്കഅങ്കിചാര്‍ത്തിയുള്ള പ്രത്യേക പൂജയാണ് മണ്ഡലപൂജ.

മണ്ഡലപൂജയോട് അനുബന്ധിച്ച്  വലിയതിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. മണ്ഡലകാലത്തെ നടവരുമാനം 159കോടി കഴിഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 കോടിരൂപയുടെ വര്‍ദ്ധന ഉണ്ട്. അരവണ വിറ്റ് വരവിലാണ് അറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത് 68കോടി 65ലക്ഷം രൂപ. അന്നദാനം ഫണ്ടിലേക്ക് 1കോടി 39ലക്ഷം രൂപസംഭാവനയായി ലഭിച്ചു. തിരക്ക് കണക്കിലെടുത്ത് കനത്തപൊലിസ് സുരക്ഷയാണ് സന്നിധാനത്ത് ഉള്ളത്.മണ്ഡലപൂജകഴിഞ്ഞ് ചെവ്വാഴ്ച രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. 


 

click me!