ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു; രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു

By Web TeamFirst Published Nov 17, 2018, 4:55 PM IST
Highlights

കുട്ടിക്കാനം പുല്ലുപാറക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. തമിഴ്നാട് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ട് തീര്‍ത്ഥാടകര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ 12 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഇടുക്കി: കുട്ടിക്കാനം പുല്ലുപാറക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. രണ്ട് തീര്‍ത്ഥാടകര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായി ബാബു, കാർത്തി എന്നിവരാണ് മരിച്ചത്. 

സംഘത്തിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു.  പരിക്കേറ്റ 12 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

click me!