പാര്‍ട്ടി പരിപാടികളില്‍ കാണുന്നില്ല! കാരണം വ്യക്തമാക്കി ശശി തരൂര്‍

By Web TeamFirst Published Nov 7, 2018, 5:53 PM IST
Highlights

തന്നെ കാണാത്തതിന് പിന്നിലെ കാരണമിതാണ്. എന്നാല്‍ ഇതിന് പിന്നില്‍ ധാരാളം രാഷ്ട്രീയ വിവാദങ്ങളും അഭ്യൂഹങ്ങളും പരക്കുന്നുണ്ട്, അത്തരം വാര്‍ത്തകളൊന്നും വിശ്വസിക്കരുതെന്നും തന്റെ ട്വീറ്റിലൂടെ തരൂര്‍ ആവശ്യപ്പെട്ടു

ദില്ലി: പൊതുപരിപാടികളിലും പാര്‍ട്ടി പരിപാടികളിലും തന്നെ കാണാത്തതിന്റെ കാരണം വ്യക്തമാക്കി എംപി ശശി തരൂര്‍. കടുത്ത 'ചെസ്റ്റ് ഇന്‍ഫെക്ഷന്‍' ആണെന്നും മരുന്നും വിശ്രമവുമായി തുടരുകയാണെന്നും ഇതിനാലാണ് തന്നെ പൊതുപരിപാടികളില്‍ കാണാത്തതെന്നുമാണ് ശശി തരൂരിന്റെ വിശദീകരണം. 

ട്വിറ്ററിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്. തന്നെ കാണാത്തതിന് പിന്നിലെ കാരണമിതാണ്. എന്നാല്‍ ഇതിന് പിന്നില്‍ ധാരാളം രാഷ്ട്രീയ വിവാദങ്ങളും അഭ്യൂഹങ്ങളും പരക്കുന്നുണ്ട്, അത്തരം വാര്‍ത്തകളൊന്നും വിശ്വസിക്കരുതെന്നും തന്റെ ട്വീറ്റിലൂടെ തരൂര്‍ ആവശ്യപ്പെട്ടു. 

നിലവില്‍ എല്ലാ പരിപാടികളും റദ്ദാക്കിയിരിക്കുകയാണെന്നും ഫോണ്‍ കോളുകള്‍ പോലും എടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

 

For all my hyper-imaginative friends reading political motives behind my "disappearance": I am in bed w/ a bad chest infection, on antibiotics, & have been advised a few days' complete rest. Have cancelled all functions for 3 days &am not taking calls. Pls don't listen to rumours

— Shashi Tharoor (@ShashiTharoor)

 

പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എംപി പക്ഷേ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും സജീവമായാണ് ഇടപെടുന്നത്. കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേടിയ വിജയത്തില്‍ സന്തോഷം പങ്കുവച്ചും ദീപാവലി ആശംസകള്‍ നേര്‍ന്നുമെല്ലാം ട്വിറ്ററില്‍ സജീവമാണ് ശശി തരൂര്‍.
 

click me!