മഹാപ്രളയം; കേരളത്തിനായി അമേരിക്കന്‍ മലയാളികള്‍ കൈകോർക്കുന്നു

By Web TeamFirst Published Aug 19, 2018, 11:59 PM IST
Highlights

അമേരിക്കയിലെ മലയാളി കൂട്ടായ്മകൾ, വിവിധ സാമൂഹ്യ മാധ്യമങ്ങളും നേരിട്ടുള്ള പ്രചാരണങ്ങളിലൂടെയുമായി ഒരു കോടിയിലധികം  രൂപ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സമാഹരിച്ചു കഴിഞ്ഞു. അമേരിക്കയിലും കാനഡയിലും പ്രവർത്തിക്കുന്ന നന്മ ദുരിതാശ്വാസ പ്രവർത്തനങ്ങള ഏകോപിക്കാൻ പ്രത്യേക ആക്ഷൻ ഫോറങ്ങൾ രൂപീകരിച്ചു. 

ന്യൂയോർക്ക് : അമേരിക്കയിലെ മലയാളി കൂട്ടായ്മകൾ, വിവിധ സാമൂഹ്യ മാധ്യമങ്ങളും നേരിട്ടുള്ള പ്രചാരണങ്ങളിലൂടെയുമായി ഒരു കോടിയിലധികം  രൂപ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സമാഹരിച്ചു കഴിഞ്ഞു. അമേരിക്കയിലും കാനഡയിലും പ്രവർത്തിക്കുന്ന നന്മ ദുരിതാശ്വാസ പ്രവർത്തനങ്ങള ഏകോപിക്കാൻ പ്രത്യേക ആക്ഷൻ ഫോറങ്ങൾ രൂപീകരിക്കുകയും ലോഞ്ച്ഗുഡ് എന്ന ക്രൗഡ്‌ഫണ്ടിങ് സൈറ്റ് വഴി ഒരു ലക്ഷത്തിലധികം ഡോളർ (ഒരു കോടിയോളം രൂപ)  ഇത് വരെയായി സമാഹരിക്കാനും കഴിഞ്ഞു. 

ഇതിൽ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടൻ സംഭാവനയായി നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ദുരിത ബാധിതരെ സഹായിക്കാൻ വേണ്ടി ഫ്ളോറിഡയിലുള്ള ഡോ . മൊയ്‌ദീൻ മൂപ്പൻ എഴുപതിനായിരം ഡോളറാണ് (50 ലക്ഷം രൂപ) നല്കാമെന്നേറ്റത്. അമേരിക്കയിൽ നന്മയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ https://www.launchgood.com/Kerala എന്ന സൈറ്റ് വഴി ബന്ധപ്പെടേണ്ടതാണ്.   

അമേരിക്കയില വിവിധ സംസ്ഥാനങ്ങളിലേയും സിറ്റികളിലെയും മലയാളി കൂട്ടായ്മകൾ ഓണം ഈദ് പരിപാടികൾ മാറ്റിവെച്ചും, വെട്ടിച്ചുരുക്കിയും ഇത്തവണ നാടിന് വേണ്ടി ഒത്തൊരുമിക്കാന്‍  തീരുമാനിച്ചിരിക്കുകയാണ്.  

കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഎംസിഎ  ഇതിനകം മുപ്പത്തയ്യായിരം ഡോളാറാണ് പിരിച്ചെടുത്തത്. ബേ ഏരിയയിലെ വിവിധ കമ്പനികളുടെ ഡൊണേഷൻ മാച്ചിങ് സംവിധാനം ഉപയോഗപ്പെടുത്തി ഈ സംഖ്യ  ഒരു ലക്ഷത്തിലധികം വരുമെന്ന കണക്ക് കൂട്ടലിലാണ് കെഎംസിഎ. https://tinyurl.com/support-kerala എന്ന സൈറ്റ് വഴി കെഎംസിഎയുടെ കളക്ഷനുമായി സഹകരിക്കാം.

നോർത്ത് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വെളിച്ചം ഓണ്ലൈവ്  രണ്ടേമുക്കാൽ ലക്ഷം  രൂപ ഐഡിയൽ റിലീഫ് വിങ്ങിന്‍റെ പ്രവർത്തനങ്ങൾക്ക് നല്കുമെന്നറിയിച്ചു.  ചിക്കാഗോയിലെയും വാഷിംഗ്ടണിലെയും മലയാളി സംഘടനകളും സ്വന്തം നിലക്ക് ധനസമാഹരണം നടത്തി നാട്ടിലെ വോളണ്ടിയർമാർക്കെത്തിച്ചു. ന്യൂ ജേഴ്‌സിയിൽ എം എം എൻ ജെ വിവിധ പള്ളികളും മറ്റും വഴി വിപുലമായ ക്യാമ്പയിനാണ് നടത്തുന്നത്. സാൻ ഡിയാഗോ SDMMA ഈദ് ഗാഹുകളിൽ പ്രത്യേക ധന സമാഹരണം നടത്താൻ തീരുമാനിച്ചു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും വിവിധ എൻ ജി ഓകളുമായി സഹകരിച്ച്  പുനരിധിവാസ/പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും സമാഹരിച്ച പണം ഉപയോഗപ്പെടുത്തുമെന്ന് നന്മ ഭാരവാഹികള്‍ പറഞ്ഞു. 

click me!