ലക്ഷങ്ങള്‍ പ്രതീക്ഷിച്ച് മോഷണം; കിട്ടിയത് അഞ്ചുരൂപയും ജയിലും

By Web TeamFirst Published Aug 11, 2018, 12:01 PM IST
Highlights

വന്‍തുകയുടെ വ്യാപാരം നടന്ന ദിവസം ഇവര്‍ വ്യാപാരിയെ കൊന്ന് പണം തട്ടാനായിരുന്നു സംഘത്തിന്റെ പദ്ധതി. മെയ് 26 ന് വന്‍ തുകയുടെ കച്ചവടം നടന്ന ദിവസം കൊള്ളയടിക്കാനുള്ള ഉദ്ദേശത്തോടെയാണ് സംഘം ഫാക്ടറിയില്‍ എത്തിയത്.

ദില്ലി: ലക്ഷങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മോഷണത്തിനിറങ്ങിയ കള്ളന്മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം വീതമെങ്കിലും മോഷണത്തില്‍ ലഭിക്കുമെന്ന് കരുതി തുടങ്ങിയ മോഷണത്തില്‍ ലഭിച്ചത് വെറും അഞ്ച് രൂപ. പടിഞ്ഞാറന്‍ ദില്ലിയില്‍ നിന്നുള്ള മോഷണ സംഘത്തിനാണ് അമളി പറ്റിയത്.

നാല്‍പത്തിമൂന്നുകാരനായ തുകല്‍ വ്യാപാരിയുടെ ബാഗ് ഇഫ്‌തേക്കര്‍ ഖാലിദ് എന്ന മോഷ്ടാവും സംഘത്തിലുള്ളവരും അടിച്ച് മാറ്റിയത്  വന്‍പ്രതീക്ഷയോടെയാണ്. ഇയാളില്‍ നിന്നും വന്‍തുക മോഷ്ടിക്കാനുള്ള പദ്ധതിയോടെയാണ് മോഷണ സംഘത്തിലുള്ളവര്‍ തുകല്‍ വ്യാപാരിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയിരുന്നു. വന്‍തുകയുടെ വ്യാപാരം നടന്ന ദിവസം ഇവര്‍ വ്യാപാരിയെ കൊന്ന് പണം തട്ടാനായിരുന്നു സംഘത്തിന്റെ പദ്ധതി. മെയ് 26 ന് വന്‍ തുകയുടെ കച്ചവടം നടന്ന ദിവസം കൊള്ളയടിക്കാനുള്ള ഉദ്ദേശത്തോടെയാണ് സംഘം ഫാക്ടറിയില്‍ എത്തിയത്. ഫാക്ടറിയില്‍ നിന്ന് മടങ്ങുന്ന വ്യാപാരി പണം വീട്ടിലേക്ക് കൊണ്ടു പോകുമെന്ന ധാരണയില്‍ സംഘം വ്യാപാരിയെ പിന്തുടര്‍ന്ന് മുഴകുപൊടിയെറിഞ്ഞ് ബാഗ് കൈക്കലാക്കി.

വ്യാപാരിയുടെ സ്‌കൂട്ടറും സംഘം തട്ടിയെടുത്തു. എന്നാല്‍ ബാഗ് തുറപ്പോള്‍ കിട്ടിയത് വെറും അഞ്ച് രൂപയും കുറച്ച് വസ്ത്രങ്ങളും പാത്രവും മാത്രമായിരുന്നു.മോഷണത്തിനിടെ സംഘം  കീശ പരിശോധിക്കാതിരുന്നത് കൊണ്ട് വ്യാപാരിയുടെ കൈവശം ഉണ്ടായിരുന്ന പതിനായിരം രൂപ മോഷണം പോയതുമില്ല. മോഷ്ടിച്ച സ്‌കൂട്ടര്‍ വില്‍ക്കാന്‍ സംഘത്തിന് സാധിച്ചിരുന്നില്ല. ഈ വാഹനം പിന്നീട് പൊലീസ് കണ്ടെടുത്തു. 

ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റോഷനില്‍ സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. സംഘത്തിലെ രണ്ട് പേരെ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. സിസി ടിവിയുടെ സഹായത്തോടെ  ഇവരെ തിരിച്ചറിയുകയായിരുന്നു. മറ്റ് മൂന്ന് പേരെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ലെന്നും ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

click me!