ബലാല്‍സംഗക്കേസില്‍ രണ്ട് വൈദികര്‍ കീഴടങ്ങി; ഒന്നാം പ്രതി 400 തവണ പീഡിപ്പിച്ചെന്ന് ആരോപണം

By Web TeamFirst Published Aug 13, 2018, 11:06 AM IST
Highlights

കൗണ്‍സിലിംഗ് നല്‍കാനെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ജെയ്സ് ജോര്‍ജിനെതിരായ ആരോപണം. പല തവണ ഭീഷണിപ്പെടുത്തി ഹോട്ടല്‍ ബില്‍ അടപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതോടെ കേസില്‍ പ്രതികളായ നാലു പേരും കീഴടങ്ങി. നേരത്തെ കീഴടങ്ങിയ രണ്ടു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

കൊല്ലം: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ഒന്നും നാലും പ്രതികളാണ് കീഴടങ്ങിയത്. കേസിലെ നാലാം പ്രതിയായ ജെയ്സ് ജോര്‍ജും  എബ്രഹാം വർഗീസുമാണ് കീഴടങ്ങിയത്. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് ജെയ്സ്.കെ.ജോർജ് കീഴടങ്ങിയത്. അതേസമയം തിരുവല്ലയിലാണ് എബ്രഹാം വർഗീസ് കീഴടങ്ങിയത്. 

വൈദീകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കേരള പൊലീസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു വൈദീകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിലെത്തിയത്. ഇന്നായിരുന്നു വൈദീകര്‍ക്ക് കീഴടങ്ങാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്.

തിരുവല്ലയില്‍ കീഴടങ്ങിയ വൈദികനായ ഒന്നാം പ്രതി എബ്രഹാം വർഗീസ് നാനൂറ് പ്രാവശ്യം ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതിയിലെ ആരോപണം. പതിനാറാം വയസു മുതല്‍ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്നും പരാതിയിലുണ്ട്. വീട്ടമ്മയുടെ വിവാഹശേഷവും  വൈദികന്റെ പീഡനം തുടര്‍ന്നു. നേരത്തെ പീഡിപ്പിച്ചതും കുമ്പസാര രഹസ്യങ്ങളും പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക അതിക്രമം. 

click me!