കനത്ത പ്രതിഷേധം; പൊലീസ് അകമ്പടിയോടെ യുവതികൾ ചന്ദ്രാനന്ദം റോഡ് പിന്നിട്ടു

By Web TeamFirst Published Dec 24, 2018, 8:21 AM IST
Highlights

ഇവര്‍ മരക്കൂട്ടം കഴിഞ്ഞു. ബിന്ദുവും കനകദുര്‍ഗയുമാണ് അയ്യപ്പ ദര്‍ശനത്തിനായി മലകയറുന്നത്. എല്ലാ പ്രതിഷേധങ്ങളെയും വകഞ്ഞ് മാറ്റിയാണ് പൊലീസ് സംഘം യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോകുന്നത്. പൊലീസ് തീര്‍ത്ത ശക്തമായ വലയത്തിലാണ് യുവതികള്‍. 

ശബരിമല: ശബരിമലയില്‍ കനത്ത പ്രതിഷേത്തിനിടെ പൊലീസ് സംരക്ഷണയില്‍ യുവതികള്‍ ശബരിമലയിലേക്ക് കയറുകയാണ്. പൊലീസ് തീര്‍ത്ത ശക്തമായ വലയത്തിലാണ് യുവതികള്‍. യുവതികള്‍ ചന്ദ്രാനന്ദം റോഡ് പിന്നിട്ട് സന്നിധാനത്തേക്ക് അടുത്തു. കോഴിക്കോട് മലപ്പുറം സ്വദേസികളായ ബിന്ദുവും കനകദുര്‍ഗയുമാണ് അയ്യപ്പ ദര്‍ശനത്തിനായി മലകയറുന്നത്. എല്ലാ പ്രതിഷേധങ്ങളെയും വകഞ്ഞ് മാറ്റി  പൊലീസ് സംഘം യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോകുകയാണ്.

ഇന്ന് രാവിലെ മുതല്‍ ശബരിമലയില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലൂടെയാണ് പൊലീസ് യുവതികളെയും കൊണ്ട് മലകയറുന്നത്. ചന്ദ്രാനന്ദം റോഡില്‍ പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരുന്നു. ഇവരെ മാറ്റിയശേഷമാണ് പൊലീസ് യുവതികളുമായി മല കയറുന്നത്. 

യുവതികള്‍ അപ്പാച്ചിമേടില്‍ നിന്നുമാണ് സന്നിധാനത്തേക്ക് തിരിച്ചത്. ഡിഐജിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിഷേധക്കാരെ മാറ്റിക്കെണ്ട് യുവതികള്‍ക്ക് വഴി കാട്ടുന്നത്. മലകയറ്റത്തിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ പലപ്പോഴും സംഘര്‍ഷമുണ്ടായി. ഡിഐജി സേതുരാമന്‍റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി. ബാരികേഡുകള്‍ ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ മാറ്റിയത്. മരക്കൂട്ടത്തും പ്രതിഷേധം ഉണ്ടായി. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി മുന്നോട്ട് പോവുകയാണ്. 

ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. അപ്പാച്ചിമേടില്‍ വെച്ച് യുവതികള്‍ക്ക് നേരെ പ്രതിഷേധമുണ്ടായി. 42 ഉം 44 ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.

എന്ത് പ്രതിഷേധമുണ്ടായലും യുവതികളെ സന്നിധാനത്തെത്തിക്കുകയാണ് പൊലീസിന്‍റെ ശ്രമം. ഇന്നലെ തമിഴ്നാടുനിന്നുള്ള മനിതി സംഘത്തിലെ 14 പേര്‍ മലകയറാനെത്തിയിരുന്നെങ്കിലും മലകയറാന്‍ കഴിഞ്ഞിരുന്നില്ല. ശക്തമായ പ്രതിഷേധമായിരുന്നു കാരണം. മാത്രമല്ല ഹൈകോടതി നിയോഗിച്ച നിരീക്ഷണ സംഘം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പൊലീസും ദേവസ്വം ബോര്‍ഡുമാണെന്ന തീരുമാനത്തിലായിരുന്നു ഇന്നലെ. ഇതിനെ തുടര്‍ന്ന് യുവതികളെ മലകയറ്റാനുള്ള എല്ലാ തയ്യാറെടുപ്പിലുമാണ് പൊലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭക്തജനത്തിരക്ക് മൂലം നിലയ്ക്കൽ - എരുമേലി റൂട്ടിൽ കിലോമീറ്ററുകൾ ദൂരത്തിൽ വാഹനങ്ങൾ ബോക്കില്‍ കിടക്കുകയാണ്. നിലക്കൽ പാര്‍ക്കിങ്ങില്‍ ആയിരത്തോളം വാഹനങ്ങളാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. 

click me!