മകന്റെ വിവാഹച്ചെലവ് ചുരുക്കി ഗായകന്‍ ഉണ്ണിമേനോന്‍; തുക ദുരിതാശ്വാസ നിധിയിലേക്ക്

Aug 23, 2018, 11:31 AM IST

26ന് നടക്കുന്ന മകന്‍ അങ്കുറിന്റെ വിവാഹച്ചടങ്ങ് ലളിതമാക്കി ഗായകന്‍ ഉണ്ണിമേനോന്‍. ഇത് ആഘോഷത്തിന്റെ സമയമല്ലെന്നും പ്രളയബാധിതരെ സഹായിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിവാഹച്ചെലവായി മാറ്റിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തു.