ഉഭയസമ്മതത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ ഡേറ്റിങ് ആപ്പിനെ കൂട്ട് പിടിച്ച് ഉത്തർപ്രദേശ് പൊലീസ്

By Web TeamFirst Published Aug 9, 2018, 10:37 AM IST
Highlights

അക്രമണം തെറ്റാണെന്നും സമ്മതം കൂടാതെ ഒരാളെ ഒരു തരത്തിലും ഉപയോഗിക്കരുതെന്നും സന്ദേശം നല്‍കുന്നതാണ് ഉത്തര്‍പ്രദേശിന്റെ ബോധവല്‍ക്കരണം. ഇതിനായി ഡേറ്റിങ് ആപ്പായ ടിന്ററിനെയാണ് ഉത്തര്‍പ്രദേശി പൊലീസ് കൂട്ട് പിടിച്ചിരിക്കുന്നത്. 

അലഹബാദ് : സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്ന നിലവില സാഹചര്യത്തില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനൊപ്പം സമൂഹത്തിന് ബോധവല്‍ക്കരണം നല്‍കേണ്ടത് കൂടിയുണ്ട്. ഈ ബോധവല്‍ക്കരണം ആളുകളില്‍ എത്തിച്ചേരാന്‍ ആകര്‍ഷകമായ മാര്‍ഗങ്ങള്‍ ആശ്രയിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് പൊലീസ്. അക്രമണം തെറ്റാണെന്നും സമ്മതം കൂടാതെ ഒരാളെ ഒരു തരത്തിലും ഉപയോഗിക്കരുതെന്നും സന്ദേശം നല്‍കുന്നതാണ് ഉത്തര്‍പ്രദേശിന്റെ ബോധവല്‍ക്കരണം. ഇതിനായി ഡേറ്റിങ് ആപ്പായ ടിന്ററിനെയാണ് ഉത്തര്‍പ്രദേശി പൊലീസ് കൂട്ട് പിടിച്ചിരിക്കുന്നത്. 

"വേണ്ട എന്നു പറഞ്ഞാൽ വേണ്ട" എന്ന ഹാഷ് ടാഗോടുകൂടിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ടിന്ററിന്റെ പ്രമോഷൻ വീഡിയോയിലെ അവസാനഭാഗം മാത്രമാണ് ഇതിനായി ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സന്ദേശം തന്നെയാണ് പൊലീസും പങ്കുവയ്ക്കുന്നതെന്ന് പൊലീസ് പറഞ്ഞു. "രണ്ടുപേരും ഒരുമിച്ച് സ്വൈപ്പുചെയ്താൽ മാത്രമേ പൊരുത്തമാകുള്ളൂ" എന്ന സന്ദേശമാണ് ടിന്റർ നൽകുന്നത്. രണ്ടുപേരും തമ്മിലുള്ള മനോഭാവം ഒന്നായിരിക്കണം. "ഒരു ആപ്ലിക്കേഷന് പോലും സമ്മതത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്, പിന്നെ എന്തുകൊണ്ട് നിങ്ങൾക്ക് അത് കഴിയുന്നില്ല?" എന്ന ചോദ്യമാണ് വീഡിയോയിലൂടെ പൊലീസ് ഉന്നയിക്കുന്നത്. 

Even an app understands the importance of consent, why can’t you?
Video courtesy pic.twitter.com/Qc4Y22m2tJ

— UP POLICE (@Uppolice)

പരസ്പരമുള്ള സമ്മതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആദ്യമായല്ല ബോധവത്കരണവുമായി പൊലീസ് രംഗത്തെത്തുന്നത്. ഇതിനുമുമ്പ് മുംബൈ പൊലീസ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് വന്നിരുന്നു. "ഒരാളുടെ സമ്മതത്തെ ബഹുമാനിക്കുക. അങ്ങനെ അല്ലെങ്കിൽ ഞങ്ങളുടെ വിയോജിപ്പ് നേരിടുക"എന്ന മുന്നറിയിപ്പോടെയായിരുന്നു മുംബൈ പൊലീസിന്റെ ബോധവത്കരണം.
 

click me!