ഇത് കാളക്കൂറ്റന്‍ ടഫ് ചെക്സ്; ലോക റെക്കോഡിന് ഉടമ.!

Web Desk   | Asianet News
Published : Oct 12, 2020, 08:18 AM IST
ഇത് കാളക്കൂറ്റന്‍ ടഫ് ചെക്സ്; ലോക റെക്കോഡിന് ഉടമ.!

Synopsis

ഗിന്നസ് വേള്‍ഡ് റെക്കോഡ് ഔദ്യോഗിക ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ കാളയുടെ പടം ഇട്ടിരിക്കുന്നത്. 

അമേരിക്കയിലെ ടെക്സാസില്‍ നിന്നുള്ള ടഫ് ചെക്സ് എന്ന് പേരുള്ള കാളക്കൂറ്റന്‍ ഇപ്പോള്‍ ലോക റെക്കോഡിന് ഉടമയാണ്. ലോകത്തിലെ ഏറ്റവും വിടര്‍ന്ന കൊമ്പുള്ള ചെക്സിന്‍റെ പടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഗിന്നസ് വേള്‍ഡ് റെക്കോഡ് ഔദ്യോഗിക ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ കാളയുടെ പടം ഇട്ടിരിക്കുന്നത്. അവരുടെ ഒഫീഷ്യല്‍ ബ്ലോഗിലും ചെക്സിനെക്കുറിച്ചുള്ള വിവരണം ഉള്‍കൊള്ളിച്ചിട്ടുണ്ട്.  ചെക്സ് ഒക്കഹാമയിലെ ഓവര്‍ഹുക്കിലാണ് ബ്രീഡ് ചെയ്യപ്പെട്ടതും,ആദ്യകാലത്ത് വളര്‍ന്നതും.

2017 പിന്നീട് ഇപ്പോഴത്തെ ഉടമസ്ഥന്‍ ടെക്സാസിലേക്ക് എത്തുകയായിരുന്നു. ഏറ്റവും പുതിയ അളവില്‍ കൊമ്പുകളുടെ നീളം 262.5 സെന്‍റീമീറ്ററാണ്. സാധാരണ ചെക്സിന്‍റെ വിഭാഗത്തില്‍ പെടുന്ന കാളകള്‍ക്ക് കാണുന്ന കൊമ്പുകളുടെ നീളം വച്ച് നോക്കുമ്പോള്‍ ഇരട്ടിയോളം വരും ഇത്.

നിലവില്‍ ഈ കാളയ്ക്ക് 5 ലക്ഷം ഡോളര്‍ വിലവരും എന്നാണ് കണക്കാക്കുന്നത്. ഇതിനെ കാണുവാന്‍ നിരവധിപ്പേരാണ് ദിവസവും എത്തുന്നത്. 'ഒരു ക്രിസ്മസ് ട്രീയോളം വലിപ്പമുള്ള കൊമ്പുകള്‍' എന്നാണ് ഈ കാളയുടെ കൊമ്പുകളെ ഗിന്നസ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ