കണ്ണും മൂക്കും വായും പശ വച്ചൊട്ടിച്ച് യുവതിയെ ശ്വാസംമുട്ടിച്ച് കൊന്നു

By Web TeamFirst Published Aug 4, 2018, 5:55 PM IST
Highlights

പൊട്ടിപ്പോകുന്ന വസ്തുക്കൾ ഒട്ടിക്കാനുപയോ​ഗിക്കുന്ന പശയാണ് ദുർ​ഗാഭായിയുെട കണ്ണും മൂക്കും വായും ഒട്ടിക്കാൻ ഇയാൾ ഉപയോഗിച്ചത്. കുട്ടികളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് ഹൽകരാം കൃത്യം നടത്തിയത്

മധ്യപ്രദേശ്: കണ്ണും മൂക്കും വായും പശ വച്ചൊട്ടിച്ച്  മുപ്പത്തഞ്ച് വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ വിഡിഷ ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ദുരന്തം നടന്നത്. യുവതിയുടെ മൂക്കും വായും കണ്ണും പശ വച്ചൊട്ടിക്കുകയായിരുന്നു. വേർപെടുത്താനാകാത്ത വിധത്തിൽ‌  ഒട്ടിക്കാൻ സാധിക്കുന്ന കഠിനമായ പശയാണ് ഇയാൾ ഈ ക്രൂരകൃത്യത്തിന് ഉപയോ​ഗിച്ചത്. ഇവർ താമസിക്കുന്ന രാജ്പുട്ടിലെ വസതിയിൽ വച്ചാണ് സംഭവം നടന്നത്.‌ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദുർ​ഗാ ബായ് എന്നാണ് മരിച്ച യുവതിയുടെ പേര്. ഭർത്താവ് ഹൽകരാം കുശ്വാവ്. ​പൊട്ടിപ്പോകുന്ന വസ്തുക്കൾ ഒട്ടിക്കാനുപയോ​ഗിക്കുന്ന പശയാണ് ദുർ​ഗാഭായിയുടെ കണ്ണും മൂക്കും വായും ഒട്ടിക്കാൻ ഇയാൾ ഉപയോ​ഗിച്ചതെന്ന് പൊലീസ് ഇൻസ്പെക്ടറായ ആർ എൻ ശർമ്മ സംഭവത്തെക്കുറിച്ച് പറയുന്നു. ഇവർക്ക് രണ്ടാൾമക്കളാണുള്ളത്. കുട്ടികളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് ഹൽകരാം കൃത്യം നടത്തിയത്. പകലായിരുന്നു സംഭവം. പുറത്ത് പോയ  മക്കളിലൊരാൾ തിരികെ വന്നപ്പോൽ അമ്മ ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്.

പിതാവ് മദ്യാപാനിയാണെന്നും എന്നും അമ്മയുമായി വഴക്കുണ്ടാക്കാറുണ്ടെന്നും മൂത്ത മകൻ പൊലീസിൽ മൊഴി നൽകിട്ടുണ്ട്. ഇതിന് മുമ്പ് ഭാര്യയെ വിഷം കൊടുത്ത് കൊല്ലാൻ ഹൽകരാം ശ്രമിച്ചിട്ടുണ്ടെന്നും ഇവർ പൊലീസിനോട് പറഞ്ഞു. മധ്യപ്രദേശിൽ സമാനമായ സംഭവം നടന്നിട്ടുണ്ട്. ഒരു സ്ത്രീ മദ്യപാനിയായ ഭർത്താവിന്റെ കണ്ണുകൾ ഇതേ പശ ഉപയോ​ഗിച്ച് ഒട്ടിച്ചു ചേർത്തിരുന്നു. ഭർത്താവ് ഉറങ്ങിക്കിടന്നപ്പോഴാണ് ഇങ്ങനെ ചെയ്തത്. 

click me!