ബഹ്‌റൈനില്‍ 1,155 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Apr 17, 2021, 2:43 PM IST
Highlights

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 419 പേര്‍ പ്രവാസി തൊഴിലാളികളാണ്.

മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്ച 1,155 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 1,020 പേര്‍ കൂടി രോഗമുക്തി നേടി. ഏഴ് മരണങ്ങളാണ് കൊവിഡ് ബാധിച്ച് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 581 ആയി.

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 419 പേര്‍ പ്രവാസി തൊഴിലാളികളാണ്. ബഹ്‌റൈനില്‍ ഇതുവരെ 162,089  പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 150,179 പേരാണ് ആകെ രോഗമുക്തരായത്. നിലവില്‍ 11,329 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 162 പര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 86 പേരുടെ നില ഗുരുതരമാണ്. 3,869,936 കാവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്. 

click me!