സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ഇസ്‌ലാമിക് കൗൺസിൽ രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് യുഎഇ

By Web TeamFirst Published Mar 2, 2019, 11:35 AM IST
Highlights

മതത്തെ ചൂഷണം ചെയ്തുകൊണ്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ഒ ഐ സിക്ക് നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ കഴിയുമെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ പറഞ്ഞു. ഒഐസിയുടെ അന്‍പതാം വര്‍ഷം കൂടിയായ ഇത്തവണത്തെ സമ്മേളനത്തില്‍, ഇസ്ലാമിക രാജ്യങ്ങളില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഭീകരവാദവും തീവ്രവാദവും ഇല്ലായ്മ ചെയ്യാന്‍ കൈക്കൊള്ളേണ്ട മാര്‍ഗങ്ങളുമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

അബുദാബി: ലോകത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങാൻ ഇസ്‌ലാമിക് കൗൺസിൽ രാഷ്ട്രങ്ങളോട് യുഎഇ. ആവശ്യപ്പെട്ടു. ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മതത്തെ ചൂഷണം ചെയ്തുകൊണ്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ സ്വീകരിക്കേണ്ട മാർഗങ്ങൾ സമ്മേളനം ചർച്ച ചെയ്തു. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് കശ്മീര്‍ പ്രശ്നം ചര്‍ച്ചയായേക്കും.

മതത്തെ ചൂഷണം ചെയ്തുകൊണ്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ഒ ഐ സിക്ക് നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ കഴിയുമെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ പറഞ്ഞു. ഒഐസിയുടെ അന്‍പതാം വര്‍ഷം കൂടിയായ ഇത്തവണത്തെ സമ്മേളനത്തില്‍, ഇസ്ലാമിക രാജ്യങ്ങളില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഭീകരവാദവും തീവ്രവാദവും ഇല്ലായ്മ ചെയ്യാന്‍ കൈക്കൊള്ളേണ്ട മാര്‍ഗങ്ങളുമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

സാമ്പത്തികം, മാനവികം, ശാസ്ത്ര സാങ്കേതികം, നിയമം, ഭരണം, തുടങ്ങിയ രംഗങ്ങളിലെല്ലാമുള്ള ഒഐസിയുടെ 2025 പദ്ധതി രൂപരേഖയും സമ്മേളനത്തില്‍ അവതരിപ്പിച്ചു. ദശലക്ഷക്കണത്തിന് മുസ്ലിംകളുള്ള രാജ്യം എന്നതിനുപ്പുറം ലോകരാജ്യങ്ങള്‍ക്കിടയില്‍ പുലര്‍ത്തുന്ന ഔന്നിത്യം കൂടിയാണ് അതിഥി രാജ്യമായി ഇന്ത്യയെ പരിഗണിക്കാന്‍ കാരണമെന്ന് ഒഐസി വ്യക്തമാക്കി. 40 വര്‍ഷത്തിലധികമായി ഇന്ത്യ ഭീകരവാദത്തിനെതിരെ പടപൊരുതുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെ പറഞ്ഞു.

ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് ഭീകരവാദമെന്നും ഇതിനെതിരെ മുഴുവന്‍ രാജ്യങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നുമാണ് സുഷമ സ്വരാജ് സമ്മേളനത്തില്‍ പറഞ്ഞത്. ഭീകരവാദത്തിനെതിരെ ഒരു തരത്തിലുള്ള സന്ധിയും ഒരു രാജ്യവും നടത്തില്ലെന്ന് ഒഐസി സമ്മേളനം വ്യക്തമാക്കിയത്. ഇന്ത്യന്‍ സമീപനം വിജയിച്ചതിന്റെ കൂടി തെളിവായി വേണം വിലയിരുത്താന്‍. അതേസമയം ഇന്ത്യ പങ്കെടുക്കുന്നതിന്റെ പേരില്‍ പാകിസ്ഥാന്‍ ഒഐസി സമ്മേളനം ബഹിഷ്കരിച്ചു. എന്നാല്‍ പാകിസ്ഥാന്റെ പിന്മാറ്റത്തെക്കുറിച്ച് രണ്ട് ദിവസങ്ങളിലും ചര്‍ച്ചകളൊന്നുമുണ്ടായിട്ടില്ല. രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കും.

click me!