കുവൈത്തില്‍ 30 ശതമാനം സന്നദ്ധ സംഘടനകള്‍ക്ക് വിലക്ക്

By Web TeamFirst Published Mar 4, 2019, 1:10 AM IST
Highlights

 കുവൈത്തിൽ മുപ്പത് ശതമാനം ശതമാനം സന്നദ്ധ സംഘടനകൾക്ക് സർക്കാർ വിലക്കേർപ്പെടുത്തി. സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പള്ളികൾ, ഷോപ്പിംങ് മാളുകൾ എന്നിവിടങ്ങളിൽ പണം പിരിക്കുന്നതും ശിക്ഷാർഹമാണ്.

കുവൈത്ത് സിറ്റി: കുവൈത്തിൽ മുപ്പത് ശതമാനം ശതമാനം സന്നദ്ധ സംഘടനകൾക്ക് സർക്കാർ വിലക്കേർപ്പെടുത്തി. സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പള്ളികൾ, ഷോപ്പിംങ് മാളുകൾ എന്നിവിടങ്ങളിൽ പണം പിരിക്കുന്നതും ശിക്ഷാർഹമാണ്.

മാനുഷിക സേവന പ്രവർത്തനങ്ങൾക്ക് പുറമെ ചില സംഘടനകൾ മത വിഷയങ്ങളിലും ഇടപെടുന്നുണ്ടന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കൂടാതെ തീവ്രവാദ സംഘങ്ങൾക്ക് പണം എത്തുന്നത് തടയുക എന്ന ലക്ഷ്യവും പുതിയ നടപടിയിലൂടെ കുവൈത്ത് ലക്ഷ്യം വയ്ക്കുന്നു. 

രാജ്യത്ത് സന്നദ്ധ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരും. സന്നദ്ധ മേഖലയിലെ പ്രവർത്തകർക്കും പ്രവർത്തനങ്ങൾക്കും സംരക്ഷണം നൽകുന്ന രീതിയിലാകും പുതിയ നിയമം. 

രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾക്ക് മാത്രമാണ് പണം പിരിക്കാൻ അനുമതി. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി കാർഡില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമ വിരുദ്ധമാണ്. അനുമതിയില്ലാതെ പള്ളികൾ, ഷോപ്പിംങ് മാളുകൾ എന്നിവിടങ്ങളിൽ പണം പിരിക്കുന്നതും ശിക്ഷാർഹമാണ്. 

click me!