സൗദിയില്‍ വീണ്ടും കാലാവസ്ഥാമാറ്റം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Mar 2, 2019, 9:36 AM IST
Highlights

തലസ്ഥാനമായ റിയാദിൽ 30 കിലോമീറ്റർ വേഗത്തിലായിരുന്നു ഇന്നലെ ഉച്ചക്ക് ശേഷം പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. വാഹനം ഓടിക്കുന്നവരും വാരാന്ത്യമായതിനാൽ കുടുംബമായി പുറത്തുപോകുന്നവരും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. 

റിയാദ്: സൗദിയിൽ വീണ്ടും കാലാവസ്ഥാമാറ്റം. റിയാദിൽ അതിശക്തമായ പൊടിക്കാറ്റ്. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

തലസ്ഥാനമായ റിയാദിൽ 30 കിലോമീറ്റർ വേഗത്തിലായിരുന്നു ഇന്നലെ ഉച്ചക്ക് ശേഷം പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു.വാഹനം ഓടിക്കുന്നവരും വാരാന്ത്യമായതിനാൽ കുടുംബമായി പുറത്തുപോകുന്നവരും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. ശ്വാസ തടസം പോലുള്ള അസ്വസ്ഥത ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കഴിയുന്നതും ജനങ്ങൾ പുറത്തുപോകുന്നത്  ഒഴിവാക്കണമെന്നു അധികൃതർ നിർദ്ദേശിച്ചു.

രാജ്യത്ത് മറ്റു പ്രവിശ്യകളിലും ഇന്ന് പൊടിക്കാറ്റ് അനുഭവപ്പെട്ടു.  കിഴക്കൻ പ്രവിശ്യയിൽ ദമ്മാമും ജുബൈലും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഇന്ന് ഉച്ചമുതൽ പൊടിക്കാറ്റ് അനുഭവപ്പെട്ടു. എന്നാൽ പൊടിക്കാറ്റ് വ്യോമ ഗതാഗതത്തെ ബാധിച്ചതായി റിപ്പോർട്ടില്ല.

click me!