പാകിസ്ഥാനിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിച്ചു

By Web TeamFirst Published Mar 2, 2019, 1:47 PM IST
Highlights

വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഉംറയ്ക്കായി സൗദിയിലെത്തിയ പാകിസ്ഥാനി തീര്‍ത്ഥാടകര്‍ മക്കയിലും മദീനയിലും കുടുങ്ങിയിരുന്നു.

ജിദ്ദ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പാകിസ്ഥാനിലേക്ക് സര്‍വീസ് പുനരാരംഭിച്ചു. ഇസ്ലാമാബാദ്, കറാച്ചി, പെഷവാര്‍ എന്നിവിടങ്ങളിലേക്കാണ് ഇന്നുമുതല്‍ സര്‍വീസ് തുടങ്ങിയത്. ലാഹോര്‍ ഉള്‍പ്പെടെയുള്ള ഏതാനും വിമാനത്താവളങ്ങളിലേക്ക് നാലാം തീയ്യതി മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദിയ വ്യക്തമാക്കി.

വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഉംറയ്ക്കായി സൗദിയിലെത്തിയ പാകിസ്ഥാനി തീര്‍ത്ഥാടകര്‍ മക്കയിലും മദീനയിലും കുടുങ്ങിയിരുന്നു. ഇവര്‍ക്ക് സൗദി അധികൃതര്‍ ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കി. വ്യോമപാത തുറന്നതിനെ തുടര്‍ന്ന് പല വിമാനങ്ങളിലായി ഇന്നലെ മുതല്‍ ഇവര്‍ മടങ്ങിത്തുടങ്ങിയിരുന്നു.

click me!