
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) നിക്ഷേപം(investment) നടത്താനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. സ്വന്തം രാജ്യത്തിരുന്ന് സൗദിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാം. രാജ്യത്ത് ബിസിനസ് ലൈസന്‍സുകള്‍(business licenses) നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി.
വിദേശത്ത് നിന്ന് ഓണ്‍ലൈന്‍ വഴി ലൈസന്‍സുകള്‍ നേടാം. സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ സേവനം ആരംഭിച്ചത്. ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയില്‍, തുടങ്ങാന്‍ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്റ്റേഷന്‍ നടത്തണം. ഇതിനുള്ള സൗകര്യം ഓണ്‍ലൈന്‍ ലിങ്കായി വിദേശകാര്യ മന്ത്രാലത്തിന്റെ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ നടപടി പൂര്‍ത്തിയാക്കിയാല്‍ സൗദിയില്‍ ബിസിനസിനുള്ള ലൈസന്‍സ് കരസ്ഥമാക്കലാണ് അടുത്ത ഘട്ടം.
ഇതിനുള്ള സൗകര്യം നിക്ഷേപ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലുണ്ട്. മൂന്നാമത്തെ ഘട്ടം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (സി.ആര്‍) നടപടി പൂര്‍ത്തിയാക്കലാണ്. ഇത് വാണിജ്യമന്ത്രായത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതൊടെ സ്ഥാപനം തുടങ്ങാനുള്ള നടപടികള്‍ അവസാനിക്കും. ഇത് സംബന്ധിച്ച് വിവിധ ഭാഷകളില്‍ വ്യാപകമായ മാര്‍ക്കറ്റിങ് കാമ്പയിന്‍ നടത്തും.
റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് ( electronic billing )സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അയ്യായിരം റിയാല്‍ (ഒരു ലക്ഷത്തോളം രൂപ) പിഴ. ഡിസംബര്‍ നാലിന് ശേഷമാണ് നടപടി. ബില്ലില്‍ കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് പതിനായിരം റിയാലും (രണ്ട് ലക്ഷത്തേളം രൂപ) പിഴ ചുമത്തും.
ഡിസംബര്‍ നാലിന് ശേഷം കടകളില്‍ വ്യാപക പരിശോധനയുണ്ടാകും. സൗദിയിലെ സകാത്ത്-ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. നേരത്തെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച് ഡിസംബര്‍ നാലിനകം ഇലക്ട്രോണിക്സ് ബില്ലിങ് രീതി നടപ്പാക്കണം. ഈ തീയതിക്ക് ശേഷം പേന കൊണ്ടെഴുതിയ കടലാസ് ബില്ലുകള്‍ക്ക് നിയമ സാധുതയുണ്ടാകില്ല. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ബില്ലുകളില്‍ ക്യു.ആര്‍ കോഡ്, നികുതി വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam