സുഖപ്രസവവും സിസേറിയനും; അറിഞ്ഞിരിക്കേണ്ട ചിലത്...

By Web TeamFirst Published Apr 5, 2019, 6:52 PM IST
Highlights

മാസം തികഞ്ഞ് കുട്ടിയുടെ കിടപ്പൊക്കെ ശരിയായി പ്രത്യേകിച്ച് മറ്റ് സഹായമൊന്നുമില്ലാതെ സ്വന്തം നിലയ്ക്ക് തന്നെ ഗര്‍ഭസ്ഥ ശിശുവിനെ അമ്മ പ്രസവിക്കുന്നതിനെയാണ് സുഖപ്രസവം എന്ന് പറയുന്നത്.  പ്രസവം ബുദ്ധിമുട്ടാകുമ്പോള്‍ അവലംബിക്കുന്ന മാര്‍ഗത്തെയാണ് ഫോര്‍സെപ്‌സ് (Vaccum) അഥവാ വാക്വം പ്രസവം എന്ന് വിളിക്കുന്നത്.  

ഗർഭിണിയാണോ എന്നറിയാൻ കൂടുതൽ പേരും ഉപയോ​ഗിക്കുന്നത് പ്രെഗ്നന്‍സി കിറ്റാണ്. മാസമുറ തെറ്റിയാല്‍ ഉടന്‍ തന്നെ യൂറിന്‍ പ്രെഗ്നന്‍സി കിറ്റ് ഉപയോഗിച്ച് പരിശോധിക്കുകയും ഗര്‍ഭിണിയാണോ എന്നറിയാനും സാധിക്കുന്നു. പരിശോധനയിൽ പോസിറ്റീവ് ആണ് കാണുന്നതെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് ഗര്‍ഭിണിയാണെന്ന് ഉറപ്പ് വരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്. 

ആരോഗ്യമുള്ള ഗര്‍ഭമാണോ അതോ ട്യൂബിലുള്ള ഗര്‍ഭമാണോയെന്നൊക്കെ ഒരു ഡോക്ടറുടെ സഹായത്തോടെയെ മനസിലാക്കാനാകു.  അതേപോലെ തന്നെ ഫോളിക്ക് ആസിഡ് ടാബ്ലെറ്റുകള്‍ കഴിച്ച് തുടങ്ങേണ്ടതാണ്.  മിക്ക സ്ത്രീകളും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് ശേഷം മാത്രമാണ് ഫോളിക്ക് ആസിഡ് കഴിച്ച് തുടങ്ങുന്നത്.  എന്നാല്‍ ഗര്‍ഭിണിയാകാന്‍ തയ്യാറാകുമ്പോള്‍ തന്നെ ഫോളിക്ക് ആസിഡ് ഓരോ സ്ത്രീകളും കഴിച്ചു തുടങ്ങേണ്ടതാണ്.  

ഡോക്ടറുടെ മാര്‍ഗ നിര്‍ദേശ പ്രകാരം ഒരു ഗര്‍ഭിണി സ്വീകരിക്കേണ്ട കരുതലുകളും, ചെയ്യേണ്ട കാര്യങ്ങളും മനസിലാക്കേണ്ടതുണ്ട്.  തൈറോയിഡ് പ്രശ്‌നങ്ങള്‍, യൂറിനറി ഇന്‍ഫെക്ഷന്‍, രക്തക്കുറവ് എന്നിവ പരിശോധിച്ച് പ്രശ്‌നങ്ങള്‍ ഇല്ലായെന്ന് ഉറപ്പാക്കണം. ഗര്‍ഭിണി കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കേണ്ട പോഷകഗുണങ്ങള്‍, ഗര്‍ഭിണി നടത്തേണ്ട ടെസ്റ്റുകള്‍ എന്നിവ ഡോക്ടറില്‍ നിന്ന് കൃത്യമായി മനസിലാക്കി അതനുസരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്.  

സുഖപ്രസവവും സിസേറിയനും... 

മാസം തികഞ്ഞ് കുട്ടിയുടെ കിടപ്പൊക്കെ ശരിയായി പ്രത്യേകിച്ച് മറ്റ് സഹായമൊന്നുമില്ലാതെ സ്വന്തം നിലയ്ക്ക് തന്നെ ഗര്‍ഭസ്ഥ ശിശുവിനെ അമ്മ പ്രസവിക്കുന്നതിനെയാണ് സുഖപ്രസവം എന്ന് പറയുന്നത്.  പ്രസവം ബുദ്ധിമുട്ടാകുമ്പോള്‍ അവലംബിക്കുന്ന മാര്‍ഗത്തെയാണ് ഫോര്‍സെപ്‌സ് (Vaccum) അഥവാ വാക്വം പ്രസവം എന്ന് വിളിക്കുന്നത്.  ഗര്‍ഭിണിയായ സ്ത്രീ വേദന കാരണം വളരെ തളരുമ്പോള്‍ കുട്ടിയെ ശക്തമായി പുറത്തേക്ക് തള്ളാന്‍ കഴിയാതെ പോകുന്നു.  

കുട്ടിയുടെ മിടിപ്പ് താഴുമ്പോഴും അടിയന്തിരമായി പ്രസവം നടത്തേണ്ടി വരുമ്പോഴും ഈ മാര്‍ഗം ഉപയോഗിക്കുന്നു.  കുട്ടി ഗര്‍ഭപാത്രത്തില്‍ നിന്ന് ഇറങ്ങാതെ വരിക, മിടിപ്പ് വല്ലാതെ താഴുന്നു, ഗര്‍ഭ പാത്രം വികസിക്കുന്നില്ല എന്നീ അവസ്ഥകളിലാണ് സിസേറിയനിലേക്ക് സാധാരണ കടക്കുക. സിസേറിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏവര്‍ക്കും ആശങ്ക ഉണ്ടെങ്കിലും നിലവിലെ സാങ്കേതിക വിദ്യയും, സര്‍ജന്‍മാരുടെ കഴിവും ചേരുമ്പോള്‍ ആശങ്ക പെടേണ്ട സാഹചര്യമില്ല.  

പ്രസവ വേദന കുറയ്ക്കുന്നതിനുള്ള സൗകര്യങ്ങളും ഇപ്പോള്‍ ലഭ്യമാണ്. അതിലൊന്നാണ് എന്‍ഡനോക്‌സ് (Entonox) ഗ്യാസിന്റെ ശ്വസനം.  ലോഫിങ് ഗ്യാസ് എന്നും ഇത് അറിയപ്പെടുന്നു.  50-60 ശതമാനം വരെ വേദന ഇത് ശ്വസിക്കുക വഴി കുറയുന്നതാണ്.  

ശരിയായ വേദന രഹിത പ്രസവം എന്നത് എപ്പിഡ്യൂറല്‍ അനാല്‍ജേഷ്യ ആണ്.  അനസ്‌ത്യേഷ്യസ്റ്റിന്റെ സഹായത്തോടെ മരുന്ന് നല്‍കിയാണ് ഇവിടെ പ്രസവം വേദന രഹിതമാക്കുന്നത്.  ഗര്‍ഭ പാത്രത്തില്‍ നിന്നും തലച്ചോറിലേക്ക് പോകുന്ന വേദനയുടെ സിഗ്നലുകളെ തടയുകയാണ് ഈ മാര്‍ഗത്തിലൂടെ ചെയ്യുന്നത്.  

എപ്പിഡ്യൂറല്‍ അനാല്‍ജേഷ്യയിലെ പുതിയ മരുന്നുകള്‍ക്ക് പ്രശ്‌നങ്ങള്‍ വളരെ കുറവാണ്.  പക്ഷേ എല്ലാവര്‍ക്കും ഇതേക്കുറിച്ച് വളരെയധികം ആശങ്കകള്‍ നിലനില്‍ക്കുന്നു.  എന്നാല്‍ വളരെ സുരക്ഷിതമായി നടത്തുന്ന വേദനരഹിത പ്രസവ മാര്‍ഗമാണ് ഇത്.   
 

click me!