ആത്മഹത്യ ചെയ്യാനായിരുന്നു അവളുടെ തീരുമാനം, പക്ഷേ സംഭവിച്ചത്; ഇത് വേറിട്ടൊരു ഹ്രസ്വചിത്രം

Web Desk   | Asianet News
Published : Jan 06, 2021, 03:20 PM IST
ആത്മഹത്യ ചെയ്യാനായിരുന്നു അവളുടെ തീരുമാനം, പക്ഷേ സംഭവിച്ചത്; ഇത് വേറിട്ടൊരു ഹ്രസ്വചിത്രം

Synopsis

ആത്മഹത്യ ചെയ്യാനുറച്ച ഒരുവൾ ഒരു സ്ട്രീറ്റ് ഫോട്ടോ​ഗ്രാഫറുടെയും ഫോട്ടോ​ഗ്രാഫുകളുടെയും സ്വാധീനത്താൽ ജീവിതത്തിലേക്ക് തിരികെവരുന്നതെങ്ങനെയെന്ന്  ചിത്രം പറയുന്നു.

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ വേറിട്ട രീതിയിൽ അവതരിപ്പിക്കുകയാണ് പോർട്രെയ്റ്റ് എന്ന ഹ്രസ്വചിത്രം. ആത്മഹത്യ ചെയ്യാനുറച്ച ഒരുവൾ ഒരു സ്ട്രീറ്റ് ഫോട്ടോ​ഗ്രാഫറുടെയും ഫോട്ടോ​ഗ്രാഫുകളുടെയും സ്വാധീനത്താൽ ജീവിതത്തിലേക്ക് തിരികെവരുന്നതെങ്ങനെയെന്ന്  ചിത്രം പറയുന്നു. രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്തിരിക്കുന്ന പോർട്രെയ്റ്റ് കോഴിക്കോട് ന​ഗരത്തിലെ വിവിധ തെരുവുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 

സംഭാഷണങ്ങളില്ലാതെ ദൃശ്യങ്ങൾക്കും സംഗീതത്തിനും പ്രാധാന്യം നൽകിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്‌റ്റോറി ഫാക്ടറി, ഫോട്ടം ഡോട്ട് കോം എന്നീ, സിനിമയേയും ഫോട്ടോഗ്രാഫിയേയും സ്‌നേഹിക്കുന്ന സൗഹൃദകൂട്ടായ്മകളാണ്. ക്യാമറ അരുൺ ഭാസ്‌കർ, തിരക്കഥ ഷിബിൻ ബാലകൃഷ്ണൻ, എഡിറ്റിംഗ് അജയ് കുയിലൂർ. പ്രശസ്തനടൻ വിനയ് ഫോർട്ടാണ് ചിത്രം റിലീസ് ചെയ്തത്. ബിജിൻ കെ ബേബി, അശ്വതി സിദ്ധാർഥ്, സിഗിൽ ഗോപാൽ എന്നിവർ പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നു. ഉരുവാട്ടി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും അൽ തക്ക്‌ലായിൻ ഫെസ്റ്റിവലിലും ചിത്രം മത്സരിക്കുന്നുണ്ട്.

PREV
click me!

Recommended Stories

പ്രിവ്യൂ ഷോയിൽ കൈയ്യടി നേടി 'ഡാർക്ക് എന്റ്': കാര്‍ത്തിക് പ്രസാദും ധ്വനി ലക്ഷ്മിയും അഭിനയിച്ച സായ് പ്രിയന്റെ ഹ്രസ്വചിത്രം റിലീസിന്
മമ്മൂട്ടി കമ്പനിയുടെ ആദ്യ ഷോര്‍ട് ഫിലിം, മഞ്ജു വാര്യര്‍- ശ്യാമ പ്രസാദ് ചിത്രം 'ആരോ' റിലീസ് ചെയ്തു