നവീകരിച്ച ജിഎസ്ടി ഫോമുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍; റിട്ടേണ്‍ ഫയലിങ് ഇനി മാറും

Published : Jan 06, 2020, 02:57 PM IST
നവീകരിച്ച ജിഎസ്ടി ഫോമുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍; റിട്ടേണ്‍ ഫയലിങ് ഇനി മാറും

Synopsis

കേരളത്തിൽ 3.8 ലക്ഷത്തിൽ പരം സ്ഥാപനങ്ങളാണ് ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ളത്

നവീകരിച്ച ജിഎസ്ടി റിട്ടേൺ ഫോമുകൾ അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ടാക്സ് എക്സൈസ് ആൻഡ് കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ കെ.ആർ. ഉദയ്ഭാസ്ക‍ർ. പുതുക്കിയ ജിഎസ്ടി ഫോമുകളെ കുറിച്ചും പോർട്ടൽ ഉപയോഗിക്കുന്നതിനെ കുറിച്ചും ജിഎസ്ടി ദായകരുമായി നടത്തിയ പരിശീലന പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ 3.8 ലക്ഷത്തിൽ പരം സ്ഥാപനങ്ങളാണ് ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ളത്. പുതുക്കിയ ഫോമുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിക്കാൻ വരും ദിവസങ്ങളിലും പരിശീലനം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

PREV
click me!

Recommended Stories

എങ്ങനെയാകണം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്? സാധ്യതകള്‍ എന്തെല്ലാം ?
ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ അവതരിപ്പിക്കുന്നു 'ഇക്കണോമിക് ഫോറം'