ഇത് മാമാങ്കത്തിലെ ആ പഴയ ഉണ്ണിമായയല്ല, സൂപ്പര്‍ വുമണായി പ്രാചി

Web Desk   | Asianet News
Published : Feb 07, 2020, 11:05 PM ISTUpdated : Feb 07, 2020, 11:11 PM IST
ഇത്  മാമാങ്കത്തിലെ ആ പഴയ  ഉണ്ണിമായയല്ല, സൂപ്പര്‍ വുമണായി പ്രാചി

Synopsis

മലയാളത്തനിമയില്‍ തന്മയത്തത്തോടെയുള്ള ചിരിയുമായി നമുക്ക് മുന്നിലെത്തിയ മുക്കുത്തിപ്പെണ്ണിന്റെ പുതിയ വേഷമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

മാമാങ്കം എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് പ്രാചി തെഹ്ലാന്‍. ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കൂടിയായ പ്രാചി ദില്ലിക്കാരിയാണ്. മലയാളത്തനിമയില്‍ തന്മയത്തത്തോടെയുള്ള ചിരിയുമായി നമുക്ക് മുന്നിലെത്തിയ മുക്കുത്തിപ്പെണ്ണിന്റെ പുതിയ വേഷമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഉണ്ണിമായ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ പ്രാചി അവതരിപ്പിച്ചത്. ചരിത്ര വേഷത്തിലെത്തിയ ഉണ്ണിമായയുടെ മുക്കുത്തിപ്പാട്ട് നൃത്തം ഏറെ ശ്രദ്ധനേടിയിരുന്നു.

ഹിന്ദിയില്‍  ടെലിവിഷന്‍ താരമായാണ്  പ്രാചി സിനിമയിലേക്ക് എത്തിയത്.  സോഷ്യല്‍ മീഡിയയിലും നിരന്തരം ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന പ്രാചി അടുത്തിടെ പങ്കുവച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ വര്‍ഷം പിറന്ന ശേഷം ആദ്യമായാണ് താരം ഫോട്ടോ ഷൂട്ട് ചിത്രം പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗതമായ കഥാപാത്ര വേഷത്തിലാണ് മാമാങ്കത്തില്‍ പ്രാചിയെ കണ്ടിരുന്നതെങ്കില്‍ ബോള്‍ഡ് കരുത്തുറ്റ രൂപത്തിലുമാണ് പുതിയ ഫോട്ടോ ഷൂട്ടുകള്‍.

ഇതിനെല്ലാം അപ്പുറത്ത് കായികരംഗത്ത് സുപ്രധാന സംഭാവനകളും പ്രാചി നല്‍കിയിരുന്നു.  2011 ലെ സൗത്ത് ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ കിരീടം പ്രാചിയും സംഘവും സ്വന്തമാക്കിയിരുന്നു. നെറ്റ്‌ബോള്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു പ്രാചി. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയ്ക്കായി മത്സരിച്ച നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായും പ്രാചി തിളങ്ങിയിട്ടുണ്ട്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത