'ഇനി ചെന്നൈയിൽ'; വിവാഹ ശേഷം മറുപാതിക്കൊപ്പം രാഹുൽ രവി

Web Desk   | Asianet News
Published : Dec 28, 2020, 10:52 PM IST
'ഇനി ചെന്നൈയിൽ'; വിവാഹ ശേഷം മറുപാതിക്കൊപ്പം  രാഹുൽ രവി

Synopsis

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി വേഷങ്ങളിൽ  രാഹുല്‍ എത്തിയിട്ടുണ്ട്. അവതരണത്തിലും കഴിവ് തെളിയിച്ച താരം മോഡലിങ് രംഗത്തു നിന്നാണ് അഭിനയ രംഗത്തേക്ക് എത്തിയത്.

ടെലിവിഷൻ ആരാധകരുടെ സ്വന്തം താരം രാഹുൽ രവി വിവാഹിതനാകുന്ന വാർത്ത ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുന്നത്. തന്റെ മറുപാതിയെ കുറിച്ച് പ്രണയാർദ്രമായ പോസ്റ്റ് പങ്കിട്ടായിരുന്നു താരം ആരാധകർക്ക് മുമ്പിൽ സർപ്രൈസ് മറനീക്കിയത്. തന്റെ പ്രതിശ്രുത വധുവിനൊപ്പം ഒരു ചിത്രവും പങ്കിട്ട രാഹുൽ വലിയ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നും കുറിച്ചിരുന്നു.

ഇപ്പോഴിതാ വിവാഹ ശേഷമുള്ള വിശേഷങ്ങളും പ്രതികരണങ്ങളുമാണ് പുറത്തുവരുന്നത്.  എല്ലാവരുടെയും ആശംകൾക്ക് നന്ദി പറഞ്ഞ ഇരുവരും ചെന്നൈയിലേക്ക് മാറുകയാണെന്നും പറഞ്ഞു. 'ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കി, ഇനി ചെന്നൈയിലേക്ക് മാറുകയാണ്. അവിടെ പുതിയ ജീവിതം തുടങ്ങാൻ പോവുകയാണെന്നും രാഹുൽ അറിയിച്ചു.  ചുരുങ്ങിയ കാലം കൊണ്ട് നടന്ന പ്രണയവിവാഹമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നും ലക്ഷ്മി പറഞ്ഞു.

പ്രിയതമയെ പരിചയപ്പെടുത്തിയുള്ള ഒരു കുറിപ്പ് നേരത്തെ താരം പങ്കുവച്ചിരുന്നു. വളരെ പെട്ടെന്നായിരുന്നു  കുറിപ്പും ചിത്രവും ആരാധകർ ഏറ്റെടുത്തത്. 'അവളെ ആദ്യമായി കണ്ടുമുട്ടിയത് ഒരു സാധാരണ ദിവസമായിരുന്നു എനിക്ക്, പിന്നീട് നല്ലതായി തോന്നി. ഓരോ ദിവസം കഴിയുമ്പോഴും എനിക്ക് മികച്ചതും സവിശേഷവുമുള്ള ദിനങ്ങളായി മാറിത്തുടങ്ങിയിരുന്നു. പിന്നീട് എന്റെ ദിവസങ്ങളല്ല, മറിച്ച്  ജീവിതം തന്നെ മെച്ചപ്പെട്ടു.. അവളുടെ സുന്ദരമായ പുഞ്ചിരിയും സംസാരവും, ഇവൾ എന്റെ ജീവിതത്തിലെ വെറുമൊരു പെൺകുട്ടിയല്ലെന്ന തിരിച്ചറിവ് തന്നു.  അവൾ എന്റെ ജീവിതം തന്നെയാണ് ...  ജീവിതം തിളക്കമാർന്നതാക്കിയതിനും എന്റെ ജീവിതമായതിനും നന്ദി.. ഞങ്ങളുടെ വലിയ ദിവസത്തിനായി കാത്തിരിക്കുന്നു'- എന്നായിരുന്നു രാഹുൽ കുറിച്ചത്. 

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി വേഷങ്ങളിൽ  രാഹുല്‍ എത്തിയിട്ടുണ്ട്. അവതരണത്തിലും കഴിവ് തെളിയിച്ച താരം മോഡലിങ് രംഗത്തു നിന്നാണ് അഭിനയ രംഗത്തേക്ക് എത്തിയത്.  രാഹുലിന്റെ പൊന്നമ്പിളിയിലെ ഹരിപത്മനാഭൻ  എന്ന കഥാപാത്രമായിരുന്നു കരിയർ ബ്രേക്കായത്. ഒരു ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ എന്നീ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക