21കാരനായ ഫുട്ബോള്‍ പരിശീലകന്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു

By Web TeamFirst Published Mar 16, 2020, 11:26 PM IST
Highlights

കൊവിഡ് 19 ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഫ്രാന്‍സിസ്കോ. ലുക്കീമിയ രോഗമുള്ള ഫ്രാന്‍സിസ്കോയെ കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മഡ്രിഡ്: കൊവിഡ് 19 ബാധിച്ച് യുവ ഫുട്ബോള്‍ പരിശീലകന്‍ മരിച്ചു. 21കാരനായ ഫ്രാന്‍സിസ്കോ ഗാര്‍ഷ്യയാണ് മരിച്ചത്. മലാഗയിലെ അത്‍ലറ്റികോ പോര്‍ട്ടാഡ അല്‍റ്റ ഫുട്ബാള്‍ ക്ലബ്ബിന്‍റെ  ജൂനിയര്‍ പരിശീലകനായിരുന്നു ഫ്രാന്‍സിസ്കോ. കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഫ്രാന്‍സിസ്കോ. 

ലുക്കീമിയ രോഗമുള്ള ഫ്രാന്‍സിസ്കോയെ കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. പരിശീലകന്‍റെ മരണത്തില്‍ ക്ലബ് അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. നേരത്തെ ലുക്കീമിയയുണ്ടായിരുന്നതിനാല്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ആരോഗ്യ ശേഷിയുണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ലാലിഗ സ്പാനിഷ് ഫുട്‌ബോള്‍ ലീഗുകളെല്ലാം കൊവിഡ് ബാധിക്കുന്ന സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിര്‍ത്തി വെച്ചിട്ടുണ്ട്. സ്പെയിനില്‍ ഇതുവരെ 9428 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 335 പേര്‍ മരിക്കുകയും ചെയ്തു. വീട് വിട്ട് പുറത്തിറങ്ങരുതെന്ന് സ്പാനിഷ് സര്‍ക്കാര്‍ നിര്‍ദേശിച്ചു

click me!