ഓസീസ് ടീമില്‍ ദുരന്തമായത് ആര്? നായകന്‍ ഫിഞ്ച് പറയുന്നു

By Web TeamFirst Published Jan 20, 2019, 5:23 PM IST
Highlights

ഏകദിന പരമ്പരയില്‍ ഓരോ മത്സരത്തിലും മെച്ചപ്പെടുന്ന ബാറ്റിംഗ് പ്രകടനമാണ് ടീം നടത്തിയതെന്ന് പറയുന്ന ഫിഞ്ച് ക്യാപ്റ്റനെന്ന നിലയില്‍ തന്‍റെ മോശം പ്രകടനം ഏറെ നിരാശപ്പെത്തുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു

പെര്‍ത്ത്: ടെസ്റ്റ് പരമ്പരയ്ക്ക് പുറമെ ഏകദിനത്തിലും ഇന്ത്യയോട് അടിയറവ് പറഞ്ഞ് നില്‍ക്കുകയാണ് നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ആദ്യ മത്സരത്തില്‍ വിജയിച്ച ശേഷം രണ്ട് മത്സരങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങിയ കങ്കാരുക്കളുടെ പ്രകടനം ഇതിനകം ആരാധകരുടെ രോഷത്തിന് കാരണമായിട്ടുണ്ട്.

എന്നാല്‍, ടീം തോല്‍ക്കാന്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഓസ്ട്രേലിയയുടെ ഏകദിന  ടീം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ഓസീസ് ടീമിലെ ഏറ്റവും തളര്‍ന്ന ഘടകം താന്‍ തന്നെയാണെന്ന സ്വയം വിമര്‍ശനമാണ് ഫിഞ്ച് നടത്തിയിരിക്കുന്നത്.

ഏകദിന പരമ്പരയില്‍ ഓരോ മത്സരത്തിലും മെച്ചപ്പെടുന്ന ബാറ്റിംഗ് പ്രകടനമാണ് ടീം നടത്തിയതെന്ന് പറയുന്ന ഫിഞ്ച് ക്യാപ്റ്റനെന്ന നിലയില്‍ തന്‍റെ മോശം പ്രകടനം ഏറെ നിരാശപ്പെത്തുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഫിഞ്ചിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ഒഴിവാക്കിയിരുന്നു.

കളിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ആത്മവിശ്വാസത്തോടെ തിരിച്ച് എത്തുമെന്നും ഫിഞ്ച് പറഞ്ഞു. മൂന്ന് ഏകദിനങ്ങളില്‍ നിന്നായി ആകെ 26 റണ്‍സ് മാത്രമാണ് ഇന്ത്യക്കെതിരെ ഫിഞ്ചിന് നേടാന്‍ സാധിച്ചിരുന്നുള്ളൂ. മൂന്ന് മത്സരങ്ങളിലും ഭുനവേശ്വര്‍ കുമാറിന്‍റെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ വീഴാനായിരുന്നു ഓസീസ് നായകന്‍റെ വിധി. 

click me!