രാജസ്ഥാനെ രഹാനെ നയിക്കും; അപ്ടണ്‍ പരിശീലകനാകും

By Web TeamFirst Published Jan 9, 2019, 8:35 AM IST
Highlights

പാഡി അപ്ടണ്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സ് പരിശീലകനാകും. നേരത്തെ 2013 മുതല്‍ മൂന്ന് സീസണില്‍ അപ്ടണ്‍ റോയല്‍സിനെ പരിശീലിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഉപദേഷ്ടാവായിരുന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ ഇക്കുറി ടീമിന്റെ ബ്രാന്‍ഡ് അംബാസഡറാകും.

ജയ്പുര്‍: പാഡി അപ്ടണ്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സ് പരിശീലകനാകും. നേരത്തെ 2013 മുതല്‍ മൂന്ന് സീസണില്‍ അപ്ടണ്‍ റോയല്‍സിനെ പരിശീലിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഉപദേഷ്ടാവായിരുന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ ഇക്കുറി ടീമിന്റെ ബ്രാന്‍ഡ് അംബാസഡറാകും. കഴിഞ്ഞ സീസണില്‍ വോണിന്റെ ശിക്ഷണത്തില്‍ റോയല്‍സ് പ്ലേ ഓഫിലെത്തിയിരുന്നു.

അതേസമയം അജിന്‍ക്യ രഹാനെയെ നായകനായി നിലനിര്‍ത്താന്‍ റോയല്‍സ് തീരുമാനിച്ചതായും സൂചനയുണ്ട്. വിലക്ക് കാരണം കഴിഞ്ഞ സീസണ്‍ നഷ്ടമായ സ്റ്റീവ് സ്മിത്ത്, ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്ലര്‍ എന്നിവര്‍ രഹാനെയെ സഹായിക്കുമെന്നും റോയല്‍സ് വൃത്തങ്ങള്‍ അറിയിച്ചു. അമോല്‍ മജുംദാറിനെ ബാറ്റിംഗ് കോച്ചായും സായ്രാജ് ബഹുതുലെയെ ബൗളിംഗ് കോച്ചായും നിലനിര്‍ത്തി.

നേരത്തെ, ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചിരിരുന്നു.. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബിസിസിഐ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാകും മത്സരക്രമം പുറത്തിറക്കുക. മാര്‍ച്ച് 23ന് മത്സരങ്ങള്‍ തുടങ്ങാനാണ് ആലോചനയെന്നും ബിസിസിഐ അറിയിച്ചു.

click me!