ലൈംഗികാരോപണം; ഐപിഎല്‍ ചെയര്‍മാന്റെ വിശ്വസ്തന്‍ പുറത്ത്

By Web DeskFirst Published Jul 20, 2018, 8:45 AM IST
Highlights
  • സൈഫിയോട് വിശദീകരണം തേടിയെന്നും യുപി ക്രിക്കറ്റ് അസോസിയേഷന്‍ ഉചിതമായ  നടപടി  സ്വീകരിക്കുമെന്നും ബിസിസിഐ  അറിയിച്ചു.

മുംബൈ: ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ രാജീവ് ശുക്ലയുടെ വിശ്വസ്തന്‍ പുറത്ത്. ഐപിഎല്‍ എക്‌സിക്യൂട്ടിവ് അസിസ്റ്റന്റ് അക്രം സൈഫി സ്ഥാനമൊഴിഞ്ഞു. സൈഫിയോട് വിശദീകരണം തേടിയെന്നും യുപി ക്രിക്കറ്റ് അസോസിയേഷന്‍ ഉചിതമായ  നടപടി  സ്വീകരിക്കുമെന്നും ബിസിസിഐ  അറിയിച്ചു. യുപി ടീമിലിടം വേണമെങ്കില്‍ ലൈംഗികതൊഴിലാളികളെ എത്തിച്ചു നല്‍കണമെന്നും  പണം വേണമെന്നും സൈഫി ആവശ്യപ്പെട്ടതായി ഒരു ക്രിക്കറ്റ് താരം ആരോപണം  ഉന്നയിച്ചിരുന്നു. രാഹുല്‍ ശര്‍മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ക്രിക്കറ്റ് താരങ്ങള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ സൈഫിയുടെ നേതൃത്തില്‍ ഒരു മാഫിയ പ്രവൃത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം വിവാദങ്ങളോട് പ്രതികരിക്കാന്‍ ശുക്ല തയ്യാറായില്ല.

Shocked to hear about the extent of corruption in UP Cricket. Young talent being curbed by corrupt agents asking for favours. Hope ji ensures a fair investigation and justice to the young talent & helps restore UP Cricket.I stand by all those who have been exploited

— Mohammad Kaif (@MohammadKaif)
click me!