നീയെന്റെ സഹോദരന്‍;  ജിംങ്കാന് അനസിന്റെ പിറന്നാള്‍ സന്ദേശം

First Published Jul 21, 2018, 6:56 PM IST
Highlights
  • ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലാണ് അനസ് കളിക്കുക. ഇരുവരും ഒരുമിച്ച് കളിക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കാണാം.

കൊച്ചി: സന്ദേശ് ജിംങ്കാന് തന്റെ സഹോദരനെ പോലെയാണെന്ന് ഇന്ത്യയുടെ പ്രതിരോധതാരം അനസ് എടത്തൊടിക. ജിംങ്കാന്റെ പിറന്നാല്‍ ദിനത്തിലാണ് താരത്തെ കുറിച്ചുള്ള ചിന്തകള്‍ അനസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതോടൊപ്പം ഒന്നിച്ച് കളിച്ചപ്പോഴുള്ള ഏഴ് ചിത്രങ്ങളും പോസ്റ്റില്‍ പങ്കുവഹിച്ചിരിക്കുന്നു. 

സന്ദേശം ഇങ്ങനെ... ''പിറന്നാള്‍ ആശംസകള്‍ സഹോദരാ. ഞാന്‍ നിന്റെ ആരാധകനായിരുന്നു. ഒന്നിച്ച് കളിക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നു. നിന്നോടൊപ്പം ഇന്ത്യന്‍ ടീമിന്റെ പ്രതിരോധം കാക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യങ്ങളിലൊന്ന്. തുടര്‍ന്നും ഒരുമിച്ച് കളിക്കാന്‍ കഴിയുമെന്ന് കരുതുന്നു. അതോടൊപ്പം ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നും. നീ എന്റെ സഹോദരനാണ്.... സാന്റി..' എന്ന് പറഞ്ഞാണ് പിറന്നാള്‍ സന്ദേശം അവസാനിപ്പിക്കുത്. 

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലാണ് അനസ് കളിക്കുക. ഇരുവരും ഒരുമിച്ച് കളിക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കാണാം.

click me!