മെല്‍ബണില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ ബൗളര്‍മാര്‍; സൂക്ഷ്മതയോടെ ഓസീസ്‌

By Web TeamFirst Published Jan 18, 2019, 10:15 AM IST
Highlights

മെല്‍ബണ്‍: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഓസീസിന് നാല് വിക്കറ്റുകള്‍ നഷ്ടം. 26 ഓവര്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ നാലിന് 109 എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ 27ന് രണ്ട് എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ഓസീസ്.
 

മെല്‍ബണ്‍: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഓസീസിന് നാല് വിക്കറ്റുകള്‍ നഷ്ടം. 26 ഓവര്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ നാലിന് 109 എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ 27ന് രണ്ട് എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ഓസീസ്. ഓപ്പണ്‍മാരായ അലക്‌സ് കാരി (5), ആരോണ്‍ ഫിഞ്ച് (14), ഷോണ്‍ മാര്‍ഷ് (39), ഉസ്മാന്‍ ഖവാജ (34) എന്നിവരെയാണ് ഓസീസിന് നഷ്ടമായത്. ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പീറ്റര് ഹാന്‍ഡ്‌സ്‌കോംപ് (7), മാര്‍ക് സ്റ്റോയിനിസ് (2) എന്നിവരാണ് ക്രീസീല്‍.

മൂന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവിയുടെ ഗുഡ് ലെങ്ത് പന്തില്‍ ബാറ്റ് വച്ച കാരി സെക്കന്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. ഒമ്പതാം ഓവറില്‍ ഭുവനേശ്വര്‍ രണ്ടാം പ്രഹരം ഏല്‍പ്പിച്ചു. ഭുവിയുടെ മനോഹരമായ ഇന്‍സ്വിങ്ങറില്‍ ഫിഞ്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഏകദിനത്തില്‍ മൂന്ന് തവണയും ഫിഞ്ച് ഭുവിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. എ്ന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന മാര്‍ഷ്- ഖവാജ സഖ്യം ഓസീസിനെ തകര്‍ച്ചയില്‍ നിന്ന കരകയറ്റി. ഇരുവരും 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരേയും ഒരു ഓവറില്‍ പുറത്താക്കി ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. മാര്‍ഷിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ ഖവാജയെ ചാഹല്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു. ഭുവനേശ്വര്‍ കുമാറിന്റെ വിക്കറ്റുകള്‍ കാണാം...

OUT! Early wicket for ! Watch dismiss !
Stream the 3rd ODI to see more action, LIVE on : https://t.co/cojcMKC3Ma pic.twitter.com/NemxK47rEo

— SonyLIV (@SonyLIV)

പരമ്പരയില്‍ ഇരു ടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. ഇന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വിജയ് ശങ്കര്‍ ഇന്ത്യയുടെ ഏകദിന ജേഴ്‌സിയില്‍ അരങ്ങേറി. അമ്പാടി റായുഡുവിന് പകരം കേദാര്‍ ജാദവും കുല്‍ദീപ് യാദവിന് പകരം  യൂസ്‌വേന്ദ്ര ചാഹലും ടീമിലെത്തി. കഴിഞ്ഞ മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജിന് പകരമായിട്ടാണ് വിജയ് ശങ്കര്‍ ടീമിലെത്തിയത്. ഇന്ത്യക്ക് വേണ്ടി ട്വന്റി20 കളിച്ച താരമാണ് വിജയ് ശങ്കര്‍.

രണ്ട് മാറ്റങ്ങളാണ് ഓസ്‌ട്രേലിയ വരുത്തിയത്. പരിക്ക് കാരണം ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫിന് പകരം ബില്ലി സ്റ്റാന്‍ലേക്ക് ടീമിലെത്തി. നഥാന്‍ ലിയോണിന് പകരം ആഡം സാംപയും ഇന്ന് കളിക്കും. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, എം.എസ്. ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍.

click me!