അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഓസീസിന് പതിഞ്ഞ തുടക്കം

By Web TeamFirst Published Jan 15, 2019, 10:22 AM IST
Highlights

ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഓസീസിന് പതിഞ്ഞ തുടക്കം. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 20 ഓവറുകള്‍ പിന്നിടുമ്പോള്‍ 83ന് മൂന്ന് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ അലക്‌സ് കാരി (18), ആരോണ്‍ ഫിഞ്ച് (6), ഉസ്മാന്‍ ഖവാജ (21) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്മായത്.

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഓസീസിന് പതിഞ്ഞ തുടക്കം. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 20 ഓവറുകള്‍ പിന്നിടുമ്പോള്‍ 88ന് മൂന്ന് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ അലക്‌സ് കാരി (18), ആരോണ്‍ ഫിഞ്ച് (6), ഉസ്മാന്‍ ഖവാജ (21) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്മായത്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (3), ഷോണ്‍ മാര്‍ഷ് (35) എന്നിവര്‍ ക്രീസിലുണ്ട്. 

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെയാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ഡാക്കുകയായിരുന്നു. ഭുവിയെ ലോങ് ഓണിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ ബാറ്റില്‍ തട്ടി പന്ത സ്റ്റംപില്‍ പതിക്കുകയായിരുന്നു. 20 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍. ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കാരിയെ മുഹമ്മദ് ഷമി പുറത്താക്കി. ഷമിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ കാരിയെ ശിഖര്‍ ധവാന്‍ കൈയിലൊതുക്കി. ഖവാജ രവീന്ദ്ര ജഡേജയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു. 

അഡ്‌ലെയ്ഡില്‍ നടക്കുന്ന ഏകദിനത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഫോമിലല്ലാത്ത അഹമ്മദ് ഖലീലിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. ഇന്ത്യക്ക് വേണ്ടി ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് സിറാജ്. ഇന്ത്യക്ക് വേണ്ടി ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് സിറാജ്. ഏകദിനത്തില്‍ ആദ്യമായിട്ടാണ് കളിക്കുന്നത്. എന്നാല്‍ ഓസീസ് ടീമില്‍ മാറ്റങ്ങളൊന്നു തന്നെയില്ല. 

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്. 

click me!