കേരള പ്രീമിയര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അരങ്ങേറ്റം

By web deskFirst Published Apr 7, 2018, 11:10 AM IST
Highlights
  • 10 ടീമുകളാണ് ഇത്തവണ കേരള പ്രീമിയര്‍ ലീഗിന്റെ ഭാഗമാവുക. എന്നാല്‍ കഴിഞ്ഞ തവണ ചാംപ്യന്മാരായ കെഎസ്ഇബി പങ്കെടുക്കുന്നില്ലെന്നത് ടൂര്‍ണമെന്റിന്റെ പോരായ്മയാണ്.

തൃശൂര്‍: കേരള പ്രീമിയര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേ്‌ഴ്‌സിന് അരങ്ങേറ്റ മത്സരം. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് നാലിന് എഫ്‌സി തൃശൂര്‍ കേരളയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. കേരള ബ്ലാസ്‌റ്റേഴ്‌സ് റിസേര്‍വ് ടീമാണ് കേരള പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്.

ഷമീല്‍ ചെമ്പകത്ത് എന്ന യുവ പരിശീലകന്റെ കീഴിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് റിസേര്‍വ്‌സ് ഇറങ്ങുന്നത്. സൂപ്പര്‍ കപ്പിനായി ഭുവനേശ്വറിലേക്ക് സീനിയര്‍ ടീമിനൊപ്പം പോയ സഹല്‍ അബ്ദുല്‍ സമദ്, ജിഷ്ണു ബാലകൃഷ്ണന്‍ തുടങ്ങിയ പ്രധാന താരങ്ങള്‍ ഇല്ലാതെയാകും ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുക. കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ച ടീമാണ് എഫ്‌സി തൃശൂര്‍. എം ഡി കോളേജിന്റെ താരങ്ങളും പരിശീലകന്‍ ജാലിയുമാണ് ടീമിന്റെ കരുത്ത്.

10 ടീമുകളാണ് ഇത്തവണ കേരള പ്രീമിയര്‍ ലീഗിന്റെ ഭാഗമാവുക. എന്നാല്‍ കഴിഞ്ഞ തവണ ചാംപ്യന്മാരായ കെഎസ്ഇബി പങ്കെടുക്കുന്നില്ലെന്നത് ടൂര്‍ണമെന്റിന്റെ പോരായ്മയാണ്.
 

click me!