ഇംഗ്ലണ്ടിനായി ലോകകപ്പുയര്‍ത്തും: ജെര്‍മ്മൈന്‍ ഡേഫോ

By Web DeskFirst Published Apr 2, 2018, 10:49 AM IST
Highlights
  • ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം

ലണ്ടന്‍: ലോകകപ്പ് ആവേശത്തിലേക്ക് ഫുട്ബോള്‍ ലോകം പന്തടിച്ചുതുടങ്ങിയിരിക്കുന്നു. കാല്‍പന്തുകളിയിലെ വന്‍ ശക്തികളെല്ലാം റഷ്യയില്‍ നിന്ന് കിരീടം കൊണ്ട് മടങ്ങാനുള്ള ഒരുക്കത്തിലാണ്. 1966ലെ കിരീടനേട്ടം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് റഷ്യയിലേക്ക് പറക്കുന്നത്. ബെല്‍ജിയവും പനാമയും ടുണീഷ്യയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ടിന്‍റെ ഇടം.

ഇംഗ്ലണ്ടിനായി കിരീടം സ്വന്തമാക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ജെര്‍മ്മൈന്‍ ഡേഫോ. ലോകകപ്പ് ടീമിലേക്ക് തന്നെ പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റ് ക്ഷണിച്ചാല്‍ കപ്പുയര്‍ത്താനാകുമെന്ന് ഡെഫോ പറയുന്നു. ഇംഗ്ലണ്ടിനായി 57 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞ താരം 20 ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ബേണ്‍മൗത്തിനായി കളിക്കുന്ന മുപ്പത്തഞ്ചുകാരനായ താരം നിലവില്‍ അത്ര മികച്ച ഫോമിലല്ല. 

കഴിഞ്ഞ ഡിസംബറിന് ശേഷം പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ഡേഫോയ്ക്ക് കളിക്കാനായിട്ടില്ല. അതിനാല്‍ ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കുമോയെന്ന് ഇപ്പോള്‍ ഉറപ്പിക്കാനാവില്ല. 2017ല്‍ ബേണ്‍മൗത്തിലെത്തിയ താരം 19 കളിയില്‍ നാല് ഗോള്‍ മാത്രമാണ് നേടിയത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2017 മാര്‍ച്ചിലാണ് ഡെഫോ ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയത്.

click me!