ലോകകപ്പിനുള്ള ഓസീസ് സ്‌ക്വാഡിനെ തെരഞ്ഞെടുത്ത് ജോണ്‍സണ്‍; ടീമില്‍ അപ്രതീക്ഷിത നായകനും താരങ്ങളും

By Web TeamFirst Published Jan 20, 2019, 12:57 PM IST
Highlights

ഓസ്‌ട്രേലിയന്‍ സാധ്യതാ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയാണ് ജോണ്‍സണ്‍ നായകനായി കണക്കാക്കുന്നത്.

സിഡ്‌നി: ഇംഗ്ലണ്ടില്‍ മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ സാധ്യതാ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയാണ് ജോണ്‍സണ്‍ നായകനായി കണക്കാക്കുന്നത്. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ നയിച്ച് മാക്‌സ്‌വെല്‍ നായകശേഷി തെളിയിച്ചതായി മിച്ചല്‍ വ്യക്തമാക്കി.

മാക്‌സ്‌വെല്‍ ടീമിന്‍റെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആദ്യ പേരാകില്ല. എന്നാല്‍ മെല്‍ബണ്‍ സ്റ്റാര്‍സില്‍ മാക്‌സ്‌വെല്ലിന്‍റെ അംശം കാണാനാകും. നായകത്വം അയാള്‍ക്ക് പക്വത നല്‍കിയിട്ടുണ്ട്. ഇത് നിലയുറപ്പിച്ച് മികച്ച പ്രകടനം നടത്താന്‍ പ്രാപ്‌തമാക്കിയതായും ജോണ്‍സണ്‍ പറഞ്ഞു. 2015ല്‍ കഴിഞ്ഞ ലോകകപ്പ് നേടുമ്പോള്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ നിര്‍ണായക സാന്നിധ്യമായ താരങ്ങളാണ് ജോണ്‍സണും മാക്‌സിയും. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിലും കിംഗ്‌സ് ഇലവന്‍ പഞ്ചാബിലും ഒന്നിച്ചുകളിച്ചിട്ടുണ്ട്. 

വിലക്ക് നേരിടുന്ന സ്‌മിത്തിനെയും വാര്‍ണറെയും ടീമില്‍ ഉള്‍പ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. ഉസ്‌മാന്‍ ഖവാജയെയാണ് ഉപനായകനായി ജോണ്‍സണ്‍ തെരഞ്ഞെടുത്തത്. അരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍. ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവ് സ്‌മിത്ത്, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, പാറ്റ് കമ്മിന്‍സ്, നഥാന്‍ കോള്‍ട്ടര്‍നൈല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേ റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്രൂ ടൈ, ആഡം സാംബ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. 

click me!