വിവാദ പരാമര്‍ശം: ഹര്‍ദിക് പാണ്ഡ്യക്ക് ഇരുട്ടടി; സ്‌പോണ്‍സര്‍ പിന്‍മാറി

By Web TeamFirst Published Jan 12, 2019, 10:53 AM IST
Highlights

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് മറ്റൊരു തിരിച്ചടി. ഷേവിംഗ് ഉല്‍പന്ന കമ്പനിയായ ജില്ലെറ്റ് മാച്ച് 3 പാണ്ഡ്യയുമായുള്ള കരാര്‍ മരവിപ്പിച്ചു.

സിഡ്‌നി: സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ ബിസിസിഐയുടെ കടുത്ത നടപടി ഉറപ്പായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് മറ്റൊരു തിരിച്ചടി. ഷേവിംഗ് ഉല്‍പന്ന കമ്പനിയായ ജില്ലെറ്റ് മാച്ച് 3 പാണ്ഡ്യയുമായുള്ള കരാര്‍ മരവിപ്പിച്ചു. ഹര്‍ദികിന്‍റെ പരാമര്‍ശങ്ങള്‍ കമ്പനിയുടെ മൂല്യങ്ങള്‍ക്ക് എതിരാണ് എന്നാണ് ജില്ലെറ്റിന്‍റെ നിലപാട്. 

ഹര്‍ദികിന്‍റെയും രാഹുലിന്‍റെയും മറ്റ് സ്‌പോണ്‍‍സര്‍മാരും പരസ്യ കരാറുകള്‍ പുനപരിശോധിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴോളം ബ്രാന്‍ഡുകളുമായാണ് പാണ്ഡ്യക്ക് കരാറുള്ളത്. ഇതോടെ താരങ്ങളുടെ പരസ്യ മൂലം ഇടിയുമെന്നും റിപ്പോര്‍ട്ടുണ്ട്. പൊതു പരിപാടികളില്‍ നിന്നും ടോക് ഷോയില്‍ നിന്നും താരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചതും ബ്രാന്‍ഡുകളെ പ്രതികൂലമായി ബാധിക്കും. 

ടെലിവിഷന്‍ ചാറ്റ് ഷോയില്‍ സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഹര്‍ദിക്കിനെയും രാഹുലിനെയും ബിസിസിഐ നാട്ടിലേക്ക് തിരിച്ചുവിളിച്ചിരുന്നു. ഇതോടെ ഓസ്‌ട്രേലിയക്കെതിരെ ഇന്നാരംഭിച്ച ഏകദിന പരമ്പരയില്‍ ഇരുവരും കളിക്കുന്നില്ല. താരങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ക്കും ഒരുങ്ങുകയാണ് ബിസിസിഐ. പരസ്യവിപണിയില്‍ ഉയര്‍ന്ന മാര്‍ക്കറ്റുള്ള താരങ്ങളാണ് കെ എല്‍ രാഹുലും ഹര്‍ദിക് പാണ്ഡ്യയും. 

click me!