ശുഭ്മാന്‍ ഗില്‍ കാത്തിരിക്കണം; നേപ്പിയര്‍ ഏകദിനത്തില്‍ ഇന്ത്യയുടെ സാധ്യത ടീമിനെ അറിയാം

By Web TeamFirst Published Jan 22, 2019, 9:43 PM IST
Highlights

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവും. രാവിലെ 7.30ന് നേപ്പിയറിലാണ് ആദ്യ ഏകദിനം. രണ്ട് താരങ്ങളെയാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍ എന്നിവരാണ് ടീമിലുള്ളത്. ഇതില്‍ വിജയ് ഓസ്‌ട്രേലിയയില്‍ ഒരു ഏകദിനം കളിച്ചു.

നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവും. രാവിലെ 7.30ന് നേപ്പിയറിലാണ് ആദ്യ ഏകദിനം. രണ്ട് താരങ്ങളെയാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍ എന്നിവരാണ് ടീമിലുള്ളത്. ഇതില്‍ വിജയ് ഓസ്‌ട്രേലിയയില്‍ ഒരു ഏകദിനം കളിച്ചു. ഗില്ലിനെ ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് മാത്രമാണ് ടീമിലെടുത്തിട്ടുള്ളത്. എന്നാല്‍ ടീമില്‍ കളിക്കുമെന്ന് ഒരു ഉറപ്പുമില്ല. ബാക്ക് അപ്പ് ഓപ്പണറുടെ റോളാണ് താരത്തിന് ലഭിക്കുക.

ഓസീസിനെതിരെ കളിച്ച ടീമില്‍ മാറ്റത്തിന് സാധ്യതയില്ലാതെയാണ് ഇന്ത്യ നാളെ ആദ്യ ഏകദിനത്തിനിറങ്ങുകയെന്നണറിയുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ നിലനിര്‍ത്തും. ഓസീസിനെതിരെ നാലാമതായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത എം.എസ്. ധോണി തന്നെ നാലാമതെത്താനാണ് സാധ്യത. എന്നാല്‍ പിന്നീടുള്ള സ്ഥാനമാണ് പ്രശ്‌നം. അമ്പാടി റായുഡുവിന് ഇപ്പോഴും ഫോം കണ്ടത്താന്‍ സാധിച്ചിട്ടില്ല. ഓസീസിനെതിരെ അവസാന ഏകദിനത്തില്‍ റായുഡുവിന് പകരം ടീമിലെത്തിയ കേദാര്‍ ജാദവ് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇവരില്‍ ആര് കളിക്കുന്നുമെന്ന് സംശയമാണ്. ശേഷം ദിനേശ് കാര്‍ത്തിക് ക്രീസിലെത്തും. 

ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ രവീന്ദ്ര ജഡേജ ഓള്‍റൗണ്ടറുടെ റോളില്‍ ടീമിലുണ്ടാവും. പേസര്‍മാരായി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഖലീല്‍ അഹമ്മദും. എന്നാല്‍ സ്പിന്നര്‍മാരുടെ കാര്യത്തില്‍ ആശയകുഴപ്പമുണ്ട്. ഓസീസിനെതിരെ ആറ് വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലിനെ ഉള്‍പ്പെടുത്തണോ കുല്‍ദീപിനെ ഉള്‍പ്പെടുത്തണോ എന്നുള്ളതാണ് ക്യാപ്റ്റനെ കുഴപ്പിക്കുന്നത്. 

സാധ്യത ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), എം.എസ് ധോണി, അമ്പാടി റായുഡു/കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍/കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്. 

click me!