ഇന്ത്യയുടെ ആ മൂന്ന് വിക്കറ്റുകളാണ് പ്രധാനമെന്ന് ഓസീസ് നായകന്‍

By Web TeamFirst Published Jan 11, 2019, 8:26 PM IST
Highlights

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ച മത്സരങ്ങളില്‍ കോലിയുടെ ശരാശരി 133 ആണ്. ധവാന്റേത് 75ഉം, രോഹിത്തിനറേത് 50ഉം ആണ് . ഇവര്‍ മൂന്നുപേരുമാണ് എതിരാളികളെറിഞ്ഞ ഭൂരിഭാഗം പന്തുകളും നേരിട്ടത്. അതുകൊണ്ട് അവരെ പെട്ടെന്ന് പുറത്താക്കുക എന്നതാണ് പ്രധാനം. കാരണം അവര്‍ നിലയുറപ്പിച്ചാല്‍ അതിവേഗം റണ്‍സ് സ്കോര്‍ ചെയ്യുമെന്ന് മാത്രമല്ല, പെട്ടെന്ന് പുറത്താക്കാനുമാവില്ല-ഫിഞ്ച് പറഞ്ഞു.

സിഡ്നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങും മുമ്പ് ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. ഇന്ത്യയുടെ ആദ്യ മൂന്നുപേരുടെ വിക്കറ്റുകളാണ് ഏറ്റവും നിര്‍ണായകമെന്ന് ഫിഞ്ച് മത്സരത്തലേന്ന് പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ച മത്സരങ്ങളില്‍ കോലിയുടെ ശരാശരി 133 ആണ്. ധവാന്റേത് 75ഉം, രോഹിത്തിനറേത് 50ഉം ആണ് . ഇവര്‍ മൂന്നുപേരുമാണ് എതിരാളികളെറിഞ്ഞ ഭൂരിഭാഗം പന്തുകളും നേരിട്ടത്. അതുകൊണ്ട് അവരെ പെട്ടെന്ന് പുറത്താക്കുക എന്നതാണ് പ്രധാനം. കാരണം അവര്‍ നിലയുറപ്പിച്ചാല്‍ അതിവേഗം റണ്‍സ് സ്കോര്‍ ചെയ്യുമെന്ന് മാത്രമല്ല, പെട്ടെന്ന് പുറത്താക്കാനുമാവില്ല-ഫിഞ്ച് പറഞ്ഞു.

ഇവര്‍ മൂന്നുപേര്‍ പോയാലും ദിനേശ് കാര്‍ത്തിക്, ധോണി, കേദാര്‍ ജാദവ് തുടങ്ങിയവരുള്ള ഇന്ത്യയുടെ മധ്യനിരയും കരുത്തുറ്റതാണ്. എന്നാലും ആദ്യ മൂന്നുപേരെ പുറത്താക്കിയാല്‍ അല്‍പം ആശ്വസിക്കാം. ഇല്ലെങ്കില്‍ എതിരാളികളെ അവര്‍ അടിച്ചുപറത്തിക്കളയുമെന്നും ഫിഞ്ച് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചവരില്‍ മുന്‍നിരയിലാണ് കോലിയും രോഹിത്തും. കോലി 1202 റണ്‍സടിച്ച് ഒന്നാമനായപ്പോള്‍ 1030 റണ്‍സുമായി രോഹിത് തൊട്ടു പിന്നിലെത്തി. 897 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.

click me!