രഞ്ജി: കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെ; ഉമേഷ് യാദവിന് രണ്ട് വിക്കറ്റ്

By Web TeamFirst Published Jan 24, 2019, 10:35 AM IST
Highlights

രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 27 എന്ന നിലയിലാണ്. വിനൂപ് (0), സച്ചിന്‍ ബേബി (8) എന്നിവരാണ് ക്രീസില്‍.

കല്‍പ്പറ്റ: രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 27 എന്ന നിലയിലാണ്. വിനൂപ് (0), സച്ചിന്‍ ബേബി (8) എന്നിവരാണ് ക്രീസില്‍. മുഹമ്മദ് അസറൂദ്ദീന്‍ (8), പി. രാഹുല്‍ (9), സിജോമോന്‍ ജോസഫ് (0) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഇന്ത്യന്‍ താരം ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. വിരലിന് പരിക്കേറ്റ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. 

സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സുള്ളപ്പോള്‍ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. അസറുദ്ദീനെ ഉമേഷിന്റെ പന്തില്‍ യാഷ് ഠാകൂര്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീടെത്തിയ സിജോമോനെയും ഉമേഷ് മടക്കി അയച്ചു. സഞ്ജയ് രാമസ്വാമി ക്യാച്ചെടുക്കുകയായിരുന്നു. രാഹുലിനെ എന്‍. ഗുര്‍ബാനിയുടെ പന്തില്‍ ഫൈസ് ഫസല്‍ ക്യാച്ചെടുത്ത് പുറത്താക്കി. നേരത്തെ സഞ്ജു സാംസണ് പകരം അരുണ്‍ കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് കേരളം ഇറങ്ങിയത്. 

കേരള ടീം: രാഹുല്‍. പി, മുഹമ്മദ് അസറുദ്ദീന്‍, സിജോമോന്‍ ജോസഫ്, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്‌സേന, ബേസില്‍ തമ്പി, കെ.ബി. അരുണ്‍ കാര്‍്ത്തിക്, സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ്, നിതീഷ് എം.ഡി, വിനൂപ്.

click me!