മുതിര്‍ന്ന സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ ഭിമാനി അന്തരിച്ചു

By Web TeamFirst Published Oct 16, 2020, 11:52 AM IST
Highlights

ഹര്‍ഷ ഭോഗ്ലെ, ബിഷന്‍ സിംഗ് ബേദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ കിഷോര്‍ ഭിവാനിക്ക് അന്ത്യോപചാരമര്‍പ്പിച്ചു.
 

കൊല്‍ക്കത്ത: മുതിര്‍ന്ന സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനും കമന്റേറ്ററുമായ കിഷോര്‍ ഭിമാനി(81) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 14നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1986 ചെന്നൈയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഹര്‍ഷ ഭോഗ്ലെ, ബിഷന്‍ സിംഗ് ബേദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ കിഷോര്‍ ഭിവാനിക്ക് അന്ത്യോപചാരമര്‍പ്പിച്ചു. കിഷോര്‍ ഭിമാനിയുടെ മകന്‍ ഗൗതം ഭിമാനിയും ക്രിക്കറ്റ് കമന്റേറ്ററാണ്.
 

click me!