വമ്പന്‍ ജയവുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്

By Web TeamFirst Published Apr 27, 2019, 8:19 AM IST
Highlights

ഹഡിൽസ്ഫീൽഡിനെ എതിരില്ലാത്ത അഞ്ച്  ഗോളിനാണ് ലിവർപൂൾ തോൽപിച്ചത്. മുഹമ്മദ് സലായും സാദിയോ മാനെയും ഇരട്ടഗോൾ നേടി.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് വമ്പൻ ജയം. ഹഡിൽസ്ഫീൽഡിനെ എതിരില്ലാത്ത അഞ്ച്  ഗോളിനാണ് ലിവർപൂൾ തോൽപിച്ചത്. മുഹമ്മദ് സലായും സാദിയോ മാനെയും ഇരട്ടഗോൾ നേടി.  നബി കെയ്റ്റയുടെ വകയായിരുന്നു ലിവർപൂളിന്‍റെ ആദ്യ ഗോൾ. ജയത്തോടെ 36 മത്സരങ്ങളിൽ 91 പോയിന്‍റുള്ള ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 89 പോയിന്‍റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. 

click me!