സഹൽ ബ്ലാസ്റ്റേഴ്സിൽ തുടരും; കരാർ നീട്ടിയതിന്‍റെ കാരണം വീഡിയോയിലൂടെ വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ്

By Web TeamFirst Published May 11, 2019, 3:45 PM IST
Highlights

കഴിഞ്ഞ ഐഎസ്എല്ലിൽ മികച്ച ഭാവി താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനാണ് കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൾ സമദ്.

കൊച്ചി:കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി മധ്യനിരതാരം സഹൽ അബ്ദുൽ സമദ് അടുത്ത മൂന്ന് വ‍ർഷത്തേക്ക് കൂടി ബ്ലാസ്റ്റേഴ്സിൽ തുടരും. സഹലുമായുള്ള കരാർ മൂന്നുവർഷത്തേക്ക് കൂടി നീട്ടിയതായി ടീം മാനേജ്മെന്‍റ്  ഔദ്യോഗികമായി അറിയിച്ചു.

സഹൽ ഇനി നമ്മുടെ സ്വന്തം എന്ന കുറിപ്പോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരവുമായുള്ള കരാർ നീട്ടിയതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചത്.
നിങ്ങളുടെ "ഇഷ്ട കളിക്കാരനാരെന്ന് കേരളത്തോട് ചോദിച്ചപ്പോൾ ഒരു പേര് മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്..സഹൽ...ഒരു സംസ്ഥാനം മുഴുവൻ സഹലിനെ ആഘോഷമാക്കുമ്പോൾ നീയും അവർക്കൊപ്പം ആഘോഷിക്കുക..സഹൽ 2022". കേരളാ ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയ വീഡിയോയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഐഎസ്എല്ലിൽ മികച്ച ഭാവി താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനാണ് കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൾ സമദ്.

Sahal ini nammude swantham! 💛 pic.twitter.com/TzNjayidVd

— Kerala Blasters FC (@KeralaBlasters)
click me!