ടെസ്റ്റിലെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് മൈക്കല്‍ ക്ലാര്‍ക്ക്; സര്‍പ്രൈസ് സാന്നിധ്യമായി ഒരു താരം

By Web TeamFirst Published Jan 12, 2019, 6:54 PM IST
Highlights

സുനില്‍ ഗവാസ്കറും വീരേന്ദര്‍ സെവാഗുമാണ് ക്ലാര്‍ക്ക് തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍മാര്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണറാണ് ഗവാസ്കറെന്ന് ക്ലാര്‍ക്ക് പറയുന്നു. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ബാറ്റ്സ്മാനാണ് സെവാഗെന്നും ക്ലാര്‍ക്ക് പറഞ്ഞു.

സിഡ്നി: വിരാട് കോലിയുടെ നേതൃത്വത്തില്‍ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം തിരുത്തിയതിന് പിന്നാലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഒട്ടേറെ ഇതിഹാസ താരങ്ങളുണ്ടെങ്കിലും തന്റെ സമകാലീനരായിരുന്ന താരങ്ങള്‍ക്കാണ് ക്ലാര്‍ക്കിന്റെ ടീമില്‍ പ്രാമുഖ്യം കൂടുതല്‍.

സുനില്‍ ഗവാസ്കറും വീരേന്ദര്‍ സെവാഗുമാണ് ക്ലാര്‍ക്ക് തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍മാര്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണറാണ് ഗവാസ്കറെന്ന് ക്ലാര്‍ക്ക് പറയുന്നു. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ബാറ്റ്സ്മാനാണ് സെവാഗെന്നും ക്ലാര്‍ക്ക് പറഞ്ഞു.

വണ്‍ഡൗണായി രാഹുല്‍ ദ്രാവിഡ് ഇറങ്ങുമ്പോള്‍ നാലാം നമ്പറില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. അഞ്ചാമനായി നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി എത്തുമ്പോള്‍ ആറാം നമ്പറിലാണ് ക്ലാര്‍ക്ക് അത്ഭുതപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് നടത്തിയത്. ഇതുവരെ ടെസ്റ്റ് ടീമില്‍ സ്ഥിരമാകാന്‍ കഴിയാത്ത രോഹിത് ശര്‍മയെ ആണ് ക്ലാര്‍ക്ക് ആറാം നമ്പറിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രതിഭാധനനായ കളിക്കാരനാണ് രോഹിത് എന്നാണ് ക്ലാര്‍ക്ക് ഇതിന് കണ്ടെത്തുന്ന ന്യായീകരണം. വിക്കറ്റ് കീപ്പറായി ഏഴാമത് ധോണിയിറങ്ങുന്നു. ബൗളിംഗില്‍ കപില്‍ ദേവും സഹീര്‍ ഖാനുമാണ് പേസര്‍മാരായി ക്ലാര്‍ക്കിന്റെ ടീമിലുള്ളത്. സ്പിന്നര്‍മാരായി അനില്‍ കുംബ്ലെയെയും ഹര്‍ഭജന്‍ സിംഗിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

click me!