ന്യൂസിലന്‍ഡില്‍ സച്ചിന്റെയും സെവാഗിന്റെയും റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി ധോണി

By Web TeamFirst Published Jan 21, 2019, 12:25 PM IST
Highlights

18 കളികളില്‍ 652 റണ്‍സാണ് ന്യൂസിലന്‍ഡില്‍ സച്ചിന്റെ സമ്പാദ്യം. 12 കളികളില്‍ 598 റണ്‍സടിച്ചിട്ടുള്ള വീരേന്ദര്‍ സെവാഗാണ് സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ നിന്ന് 456 റണ്‍സാണ് ന്യൂസിലന്‍ഡില്‍ ഇതുവരെ ധോണിയുടെ സമ്പാദ്യം.

ക്രൈസ്റ്റ്ചര്‍ച്ച്: ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ശീലമാണ്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കിറങ്ങുമ്പോള്‍ സച്ചിന്റെ റെക്കോര്‍ഡിന് അരികെ നില്‍ക്കുന്നത് കോലിയല്ല, എംഎസ് ധോണിയാണ്. ന്യൂസിലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റവു കൂടുതല്‍ ഏകദിന റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡിന് അരികെയാണ് ധോണി. കീവീസിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയില്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള സുവര്‍ണാവസരമാണ് ധോണിക്ക് മുന്നിലുള്ളത്.

18 കളികളില്‍ 652 റണ്‍സാണ് ന്യൂസിലന്‍ഡില്‍ സച്ചിന്റെ സമ്പാദ്യം. 12 കളികളില്‍ 598 റണ്‍സടിച്ചിട്ടുള്ള വീരേന്ദര്‍ സെവാഗാണ് സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ നിന്ന് 456 റണ്‍സാണ് ന്യൂസിലന്‍ഡില്‍ ഇതുവരെ ധോണിയുടെ സമ്പാദ്യം.

സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ധോണിക്ക് വേണ്ടത് 197 റണ്‍സാണ്. അഞ്ച് മത്സര ഏകദിന  പരമ്പരയില്‍ ധോണിക്ക് അതിനുള്ള അവസരമുണ്ട്. ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികളടക്കം 193 റണ്‍സുമായി പരമ്പരയുടെ താരമായി ധോണി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

click me!