പതിമൂന്നാം മിനിട്ടില്‍ മഞ്ഞപ്പടയെ ഞെട്ടിച്ച് പുണെ സിറ്റി

By Web TeamFirst Published Nov 2, 2018, 8:03 PM IST
Highlights

മലയാളി താരം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനിൽ ഇടം നേടിയപ്പോള്‍ അനസ് പകരക്കാരനായി ഇറങ്ങിയേക്കും. കഴിഞ്ഞ മൽസരത്തിൽ മോശം പ്രകടനം നടത്തിയ കെസിറോൺ കിസിത്തോയെ ഒഴിവാക്കിയിട്ടുണ്ട്

പുണെ∙ ഐഎസ്എല്ലില്‍ തുടര്‍ സമനിലകളുടെ കെട്ടുപൊട്ടിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് എഫ്സി പുണെ സിറ്റി. ഹോം ഗ്രൗണ്ടില്‍ പുണെ സിറ്റി പതിമൂന്നാം മിനിട്ടില്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. മാർകോ സ്റ്റാൻകോവിച്ചാണ് മഞ്ഞപ്പടയെ ഞെട്ടിച്ച ഗോള്‍ സ്വന്തമാക്കിയത്. 

സീസണില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ പുണെയ്ക്കെതിരെ അനായാസ ജയം കൊതിച്ചാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. എന്നാല്‍ സ്വന്തം മൈതാനത്ത് വീറോടെ പൊരുതാനുറച്ചാണ് പുണെ ബൂട്ടുകെട്ടിയത്.

മലയാളി താരം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനിൽ ഇടം നേടിയപ്പോള്‍ അനസ് പകരക്കാരനായി ഇറങ്ങിയേക്കും. കഴിഞ്ഞ മൽസരത്തിൽ മോശം പ്രകടനം നടത്തിയ കെസിറോൺ കിസിത്തോയെ ഒഴിവാക്കിയിട്ടുണ്ട്.

click me!