ഇംഗ്ലണ്ട് ലയണ്‍സിനെതിരായ പരമ്പര; ലോകകപ്പ് ടീം ലക്ഷ്യമെന്ന് രഹാനെ

By Web TeamFirst Published Jan 22, 2019, 6:24 PM IST
Highlights

ഓസ്ട്രേലിയയിൽ ഓപ്പണർ ശിഖർധവാൻ പലകുറി പരാജയപ്പെട്ടതും കെഎൽ രാഹുൽ സ്ത്രീവിരുധ പരാമർശങ്ങളുടെ പേരിൽ ടീമിന് പുറത്തായതുമാണ് അജിൻക്യ രഹാനയിലേക്ക് സെലക്ടർമാരുടെ ശ്രദ്ധ തിരിച്ചത്

തിരുവനന്തപുരം: ലോകകപ്പ് അടുത്ത് നിൽക്കേ ദേശീയ ടീമിലേക്കുള്ള അവസരമായി ഇംഗ്ലണ്ട് ലയൺസിനെതിരായ ഏകദിന പരന്പരയെ കാണുന്നെന്ന് ഇന്ത്യ എ ടീം ക്യാപ്റ്റൻ അജിൻക്യ രഹാനെ. സെലക്ടർമാരുടെ വിളിക്കായി തയാറായി നിൽക്കുകയാണ് താരങ്ങൾ ചെയ്യേണ്ടതെന്നും രഹാനെ തിരുവനന്തപുരത്ത് പറഞ്ഞു. ഇന്ത്യ എ ഇംഗ്ലണ്ട് ലയൺസ് ഏകദിന പരന്പരയ്ക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബുധനാഴ്ച തുടക്കമാവും.

ഓസ്ട്രേലിയയിൽ ഓപ്പണർ ശിഖർധവാൻ പലകുറി പരാജയപ്പെട്ടതും കെഎൽ രാഹുൽ സ്ത്രീവിരുധ പരാമർശങ്ങളുടെ പേരിൽ ടീമിന് പുറത്തായതുമാണ് അജിൻക്യ രഹാനയിലേക്ക് സെലക്ടർമാരുടെ ശ്രദ്ധ തിരിച്ചത്. 2018 മികച്ച വർഷമായിരുന്നില്ലെങ്കിലും ഓസ്ട്രേയിയൻ ടെസ്റ്റ് പരമ്പരയിൽ ശ്രദ്ധേയമായ പ്രകടനം താരം പുറത്തെടുത്തു. സന്നാഹ മത്സരത്തിൽ തിരിച്ചടിയുണ്ടെങ്കിലും വ്യക്തിഗത പ്രകടനങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ സാം ബില്ലിംഗ്സ് പറഞ്ഞു.

അഞ്ച് ഏകദിനങ്ങളാണ് കാര്യവട്ടത്ത് നടക്കുക.ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഇഷാന്‍ കിഷൻ, ക്രുനാൽ പാണ്ഡ്യ, അക്‌സർ പട്ടേർ തുടങ്ങിയ താരങ്ങൾ കാര്യവട്ടത്ത് കളിക്കാനിറങ്ങും. നാലും അഞ്ചും ഏകദിനത്തിനായി ഋഷഭ് പന്തും തലസ്ഥാനത്തേക്ക് എത്തും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരങ്ങൾക്കുള്ള പ്രവേശനം സൗജന്യമാണ്. രാവിലെ 9ന് മത്സരം തുടങ്ങും.

click me!