നോര്‍വേ യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡനം; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുരുക്കില്‍

By Web DeskFirst Published Jul 23, 2018, 6:38 PM IST
Highlights
  • പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയെ ടീമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കൊളംബോ: നോര്‍വേ യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയെ ടീമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇരുപത്തിയേഴുകാരനായ ധനുഷ്‌ക ഗുണതിലക ശ്രീലങ്കന്‍ ടെസ്റ്റ് ക്രിക്കറ്റ് താരമാണ്. ധനുഷ്‌ക ഗുണതിലകയും പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത താരത്തിന്‍റെ സുഹൃത്തും രണ്ടു നോര്‍വേ യുവതികളുമായാണ് ഹോട്ടല്‍ മുറിയില്‍ എത്തിയത്. 

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഞായറാഴ്ചയാണ് സംഭവം. യുവതികളില്‍ ഒരാള്‍ താരത്തിന്റെ സുഹൃത്തിനെതിരെ ലൈംഗീകാരോപണം ഉയര്‍ത്തി. ശ്രീലങ്കന്‍ വംശജനായ സുഹൃത്തിനെ പീഡന പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തു. ഇരുപത്തിയാറുകാരനായ താരത്തിന്റെ സുഹൃത്തിനെ അറസ്റ്റു ചെയ്തുവെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. നോര്‍വേയില്‍ നിന്നുള്ള വിദേശ സഞ്ചാരി പീഡന പരാതി നല്‍കിയിട്ടുണ്ട്. 

അതേസമയം ഇതുവരെ ശ്രീലങ്കന്‍ താരത്തിനെതിരെ പരാതിയില്ലെന്നും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയില്‍ താരം മികച്ച പ്രകടനം നടത്തിവരികയാണെന്നും അദേഹം പറഞ്ഞു. എന്നാല്‍ അപമര്യാദയുടെ പേരില്‍ താരത്തെ ടീമില്‍ നിന്ന് ഞായറാഴ്ച രാത്രി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 

ക്രിക്കറ്റ്   ബോര്‍ഡിന്റെ നിയമം അനുസരിച്ച് മത്സരത്തിനിടെ താരങ്ങള്‍ ഹോട്ടല്‍ മുറികളില്‍ തിരിച്ചെത്തണമെന്നും അതിഥികള്‍ ഈ സമയത്ത് ഉണ്ടായിരിക്കരുതെന്നുമാണ്. ഇതുമറികടന്നാണ് ഗുണതിലകയുടെ പെരുമാറ്റം ഉണ്ടായത്.

click me!