
വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ നാടകീയമായിരുന്നു ഇന്ത്യന്‍ പരാജയം. ഇന്ത്യയുയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് അവസാന പന്തിലാണ് ജയത്തിലെത്തിയത്. തോല്‍വിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. എം എസ് ധോണിയുടെ മെല്ലപ്പോക്ക് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയപ്പോള്‍ ഋഷഭ് പന്തിന്‍റെ അനാവശ്യ റണ്‍ ഔട്ടും ചര്‍ച്ചയായി.
നാലാമനായിറങ്ങി അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത പന്ത് 10-ാം ഓവറിലാണ് റണ്‍ ഔട്ടായത്. സ്‌പിന്നര്‍ ഡാര്‍സി ഷോട്ടിന്‍റെ പന്തില്‍ സിംഗിളെടുക്കാന്‍ ശ്രമിച്ച പന്തിനെ ബെഹ്‌റന്‍ഡോര്‍ഫ്- ഹാന്‍ഡ്സ്‌കോമ്പ് സഖ്യം റണ്‍ ഔട്ടാക്കുകയായിരുന്നു. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതില്‍ പന്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഉയര്‍ത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!