ആറുകോടി മൊബൈല്‍ കണക്ഷനുകള്‍ 2019 ല്‍ ഉപക്ഷിക്കപ്പെടും

By Web TeamFirst Published Nov 25, 2018, 4:51 PM IST
Highlights

രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ഉപയോക്താക്കളുടെ എണ്ണം അടുത്ത ആറ് മാസത്തിനുള്ളില്‍ കുറയാന്‍ സാധ്യതയുണ്ടെന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഓ.എ.ഐ.) ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യുവിന്റെ വാക്കുകള്‍

ദില്ലി: ആറുകോടി മൊബൈല്‍ കണക്ഷനുകള്‍ 2019 ല്‍ ഉപക്ഷിക്കപ്പെടും എന്ന് റിപ്പോര്‍ട്ട്.  നിലവിൽ ഇരട്ട സിം ഉപയോഗിക്കുന്ന ടെലികോം ഉപയോക്താക്കള്‍ ഇത് ഒന്നായി ചുരുക്കും എന്നതാണ് റിപ്പോര്‍ട്ട് പറയുന്നത്. 

രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ഉപയോക്താക്കളുടെ എണ്ണം അടുത്ത ആറ് മാസത്തിനുള്ളില്‍ കുറയാന്‍ സാധ്യതയുണ്ടെന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഓ.എ.ഐ.) ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യുവിന്റെ വാക്കുകളും എക്കണോമിക്‌സ് ടൈംസ് ഉദ്ധരിക്കുന്നുണ്ട്.  

റിപ്പോർട്ട് അനുസരിച്ച് പലപ്പോഴും ആളുകള്‍ ഡ്യുവല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കാരണം ടെലികോം കമ്പനികള്‍ വ്യത്യസ്തങ്ങളായ നിരക്കുകളും സൗജന്യങ്ങളും നല്‍കുന്നതാണ്. അതേസമയം, ഇന്റര്‍നെറ്റ് ഡേറ്റ, ഫോണ്‍വിളി, എസ്എംഎസ് എന്നിവയെല്ലാം അൺലിമിറ്റഡ് ഓഫറിൽ ഇന്ന് കുറഞ്ഞ നിരക്കില്‍ ഒരു കമ്പനി തന്നെ നല്‍കിവരുന്നുണ്ട്.  ‍

ഒറ്റ നമ്പറില്‍ തന്നെ എല്ലാ ആനുകൂല്യങ്ങളും  ലഭിക്കുന്നതിനാല്‍ ഒരു നമ്പര്‍ തന്നെ ധാരാളം എന്ന കാഴ്ചപ്പാട് വളര്‍ന്നുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍  പറയുന്നത്. എന്നാല്‍ ഇത്തരം ഒരു അവസ്ഥ ടെലികോം രംഗത്തെ മത്സരം കൂടുതല്‍ രൂക്ഷമാക്കും എന്നാണ് റിപ്പോര്‍ട്ട്.

click me!