ഇന്ത്യയിൽ ടിക്ക് ടോക്ക് അടക്കമുള്ള ആപ്പുകളുടെ വിലക്ക് തുടർന്നേക്കും

By Web TeamFirst Published Jan 23, 2021, 11:45 PM IST
Highlights

ടിക് ടോക്കിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ ടിക് ടോക്കിന് നോട്ടീസ് അയച്ചു. 

ദില്ലി: ടിക് ടോക്കിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ ടിക് ടോക്കിന് നോട്ടീസ് അയച്ചു. ഇതോടൊപ്പം വിലക്കേർപ്പെടുത്തിയ മറ്റു ചൈനീസ് ആപ്പുകളുടെ വിലക്കും തുടരും. 2020 ജൂണിൽ 59 ചൈനീസ് ആപ്പുകളും സെപ്റ്റംബറിൽ 118 ആപ്പുകളും ആണ് സർക്കാർ വിലക്കിയത്.

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യ  ടിക് ടോക്, പബ്ജി അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ രണ്ട് ഘട്ടങ്ങളിലായി നിരോധിച്ചത്. ജനപ്രിയ ആപ്പുകള്‍ നിരോധിച്ചത് ചൈനക്ക് വലിയ തിരിച്ചടിയായിരുന്നു. 

30 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിന് ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇന്ത്യ കഴിഞ്ഞാല്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത്. ചൈനയുമായുള്ള പ്രശ്‌നങ്ങൾക്ക് പിന്നാലെ അമേരിക്കയും ടിക് ടോക്ക് നിരോധിച്ചിരുന്നു.

click me!